പ്രണയദിനത്തില്‍ സെക്‌സ് വേണ്ടെന്ന് തായ് പൊലീസ്
ബാങ്കോക്ക്: കൗമാരക്കാരില്‍ നാലില്‍ ഒരാള്‍ എന്നനിയില്‍ പ്രണയദിനം ലൈംഗികബന്ധത്തിലേര്‍പ്പെട്ട് ആഘോഷിക്കുമെന്ന സര്‍വ്വേ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ബാങ്കോക്കില്‍ കനത്ത നിരീക്ഷണം.
പ്രണയദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കൗമാരക്കാര്‍ ലൈംഗികബ്‌നധത്തില്‍ ഏര്‍പ്പെടാതിരിക്കാനായി തായ് പൊലീസ് ഹോട്ടലുകള്‍, ഷോപ്പിംഗ് മാളുകല്‍, പാര്‍ക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാത്രമല്ല തങ്ങളുടെ കൗമാരക്കാരായ മക്കള്‍ ഇത്തരം ആഘോഷങ്ങള്‍ക്ക് മുതിരാതിരിക്കാന്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നഗരങ്ങളിലെയും മറ്റിടങ്ങളിലെയും നിരീക്ഷണങ്ങള്‍ക്കായി പൊലീസിനൊപ്പം വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള സ്റ്റുഡന്റ് ഇന്‍സ്‌പെക്ടര്‍മാരും ഉണ്ട്.
ബാങ്കോക്കിലെ അസംപ്‌ഷന്‍ യുണിവേഴ്‌സിറ്റിയാണ് വാലന്റൈന്‍ ദിനത്തോടനുബന്ധിച്ച് 2,400 കൗമാരപ്രായക്കാര്‍ക്കിയില്‍ സര്‍വ്വേ നടത്തിയത്. ഇതില്‍ 27 ശതമാനം പേരും പറഞ്ഞത് തങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടുകൊണ്ടാണ് പ്രണയദിനം ആഘോഷിക്കുകയെന്നാണ്.
ബുദ്ധമതത്തിന് ഏറെ പ്രചാരമുള്ള ബാങ്കോക്ക് ഒരു യാഥാസ്ഥിതിക രാഷ്ട്രമാണെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ലൈംഗിക വ്യാപാരകേന്ദ്രങ്ങളില്‍ ഒന്നാണിവിടം.












Click it and Unblock the Notifications