കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രതി റോബോട്ടുകള്‍ വരുന്നു.

  • By Staff
Google Oneindia Malayalam News

Robotsറോബോട്ടുകളെ വിവാഹം ചെയ്യുക, അവയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുക !! അസാധ്യമെന്ന്‌ കരുതരുത്‌. ഇതൊക്കെ ഈ നൂറ്റാണ്ടിന്റെ പകുതിയോടെ സര്‍വ സാധരണമാകുമെന്നാണ് ശാസ്ത്രമതം.

മനുഷ്യ-റോബോട്ട്‌ ബന്ധത്തില്‍ വന്‍മാറ്റങ്ങള്‍ക്ക്‌ ഈ നൂറ്റാണ്ട്‌ സാക്ഷിയാകുമെന്ന്‌ പറയുന്നത്‌ നെതര്‍ലാന്റിലെ മാസ്‌ട്രിച്ച്‌ യൂണിവേഴ്‌സിറ്റിയിലെ ആര്‍്‌ട്ടിഫിഷ്യല്‍ ഇന്റലിജന്റസ്‌‌(എഐ) ഗവേഷകന്‍ ഡേവിഡ്‌ ലെവിയാണ്‌. റോബോട്ട്‌-മനുഷ്യ ബന്ധത്തെ കുറിച്ച്‌ ലെവി ഇതിനോടകം ഒരു പ്രബന്ധം തന്നെ രചിച്ചു കഴിഞ്ഞിട്ടുണ്ട്‌.

റോബോട്ടുമായി ആദ്യ തവണ ലൈംഗിക ബന്ധത്തിലേര്‍്‌പ്പെടുമ്പോള്‍ തികച്ചും അപരിചിതത്വം തോന്നും. എന്നാല്‍ പിന്നീട്‌ നിങ്ങള്‍ അതിലേക്ക്‌ ആകര്‍ഷിക്കപ്പെടുമെന്ന്‌ ഉറപ്പാണ്‌-ലെവി പറയുന്നു. റോബോട്ടുകളുടെ പരിണാമം ചൂണ്ടിക്കാണിച്ചാണ്‌ ലെവി തന്റെ വാദഗതികള്‍ ഉറപ്പിയ്‌ക്കുന്നത്‌.

ആദ്യ കാലത്ത്‌ റോബോട്ടുകളുടെ സാന്നിധ്യം വാഹന നിര്‍മാണ ശാലകളിലും ലബോട്ടറികളിലും മാത്രമായിരുന്നു. പിന്നീട്‌ വീടുകളിലും ഓഫീസുകളിലും സൂക്ഷിപ്പുകാരനും ചെറിയ ജോലികള്‍ ചെയ്യുന്ന ഉപകരണവുമായി അത്‌ മാറി.

ഏറ്റവും പുതിയതായി കുട്ടികള്‍ക്കുള്ള കളിക്കൂട്ടുകാരനായി റോബോട്ടുകള്‍ മാറിക്കഴിഞ്ഞു. സോണി പുറത്തിറക്കിയ ഐബോ റോബോട്ടുകള്‍ ഇതിന്‌ ഏറ്റവും മികച്ച ഉദാഹരണമായി ലെവി ചൂണ്ടിക്കാട്ടുന്നത്‌.

അടുത്ത പേജില്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X