Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്സ് റോബോട്ടുകള്‍ അഞ്ചു വര്‍ഷത്തിനകം

ചുവന്ന തെരുവുകള്‍ തേടി മനുഷ്യര്‍ ഇനി അധിക കാലം നടക്കേണ്ടി വരില്ല. ഈ നൂറ്റാണ്ടിന്റെ പകുതിയോടെ മനുഷ്യരുടെ ലൈംഗിക ജീവിതത്തിന്റെ ഭാഗമായി റോബോട്ടുകള്‍ മാറും. മനുഷ്യര്‍ പലരും ഈ ലൈംഗിക അടിമയുമായി പ്രണയത്തിലാകും.

ഒരു പടി കൂടി കടന്ന്‌ റോബോട്ടുകളുമായുള്ള വിവാഹം വരെ നിയമപരമാകുമെന്ന്‌ ലെവി പ്രവചിയ്‌ക്കുന്നത്‌.

2006ല്‍ യൂറോപ്യന്‍ റോബോട്ടിക്‌സ്‌ റിസര്‍ച്ച്‌ നെറ്റ്‌ വര്‍ക്കിന്റെ സ്ഥാപകനായ ഹെന്ററിക്ക്‌ കഴ്‌സറ്റണ്‍ സെക്‌സ്‌ റോബോട്ടുകള്‍ അഞ്ചു വര്‍ഷത്തിനകും വിപണിയിലെത്തുമെന്ന്‌ പ്രവചിച്ചിരുന്നു.

ഇപ്പോള്‍ തന്നെ പല കമ്പനികളും രതി റോബോട്ടുകളുടെ മാതൃക വിപണിയില്‍ എത്തിച്ചിട്ടുണ്ട്‌. ഇവയ്ക്ക് കൂടുതല്‍ ചലന സ്വാതന്ത്ര്യവും മനുഷ്യരുടെ വികാര വിചാരങ്ങള്‍ മനസിലാക്കി പെരുമാറാനും പ്രാപ്‌തമാക്കുകയാണ്‌ സെക്‌സ്‌ റോബോട്ട്‌ നിര്‍മാണത്തിലെ ഏറ്റവും വലിയ വെല്ലുവിളി.

എന്നാല്‍ മനുഷ്യരുടെ വികാര വിചാരങ്ങള്‍ പ്രോഗ്രാം ചെയ്‌തു വെച്ച ഈ റോബോട്ടുകള്‍ക്ക്‌ വൈകാരികമായ തലത്തിലേക്ക്‌ ഉയരാന്‍ സാധിയ്‌ക്കില്ലെന്ന്‌ രതി റോബോട്ടുകളെ വിമര്‍ശിയ്‌ക്കുന്നവരുടെ അഭിപ്രായം.

മനുഷ്യന്റെ ആവശ്യങ്ങള്‍ അറിഞ്ഞ്‌ പെരുമാറാന്‍ റോബോട്ടിന്‌ ഒരിക്കലും കഴിയില്ലെന്ന് ഇവര്‍ പറയുന്നു.

എന്നാല്‍ കുട്ടികളേക്കാള്‍ മൃദുവായ ത്വക്കും മനുഷ്യ ശബ്ദത്തെ കടത്തി വെട്ടുന്ന കൃത്രിമ ശബ്ദങ്ങളും ശരീരമാകെയുള്ള സമ്മര്‍ദ്ദ സെന്‍സറുകളുമായി രംഗത്തെത്തുന്ന റോബോട്ടുകള്‍ വൈകാരികതയില്‍ മനുഷ്യനെ കടത്തി വെട്ടുമെന്നാണ്‌ ഗവേഷകര്‍ കരുതുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+