ബേനസീര്‍ വധം: 2 പേര് കുറ്റസമ്മതം നടത്തി
ഇസ്ലമബാദ്: പാകിസ്താന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടുപേരെ പിടികൂടിയതായി പാക് അന്വേഷമ ഏജന്‍സി വെളിപ്പെടുത്തി.
ഫെബ്രുവരി ഏഴിന് റാവല്‍പിണ്ടിയില്‍ നിന്നും പിടികൂടിയ ഹുസ്നൈന്‍ ഗുള്‍, റഫാഖ്ത് എന്നിവര്‍ വധം ആസൂത്രണം ചെയ്തതായി കുറ്റസമ്മതം നടത്തിയെന്നാണ് കേസ് അന്വേഷിക്കുന്ന ചൗധരി അബ്ദുള്‍ മജീദ വെളിപ്പെടുത്തിയത്.
വധം നടന്നപ്പോള്‍ തങ്ങള്‍ അതിന് സാക്ഷികളായെന്നും ദൗത്യത്തിന് മനുഷ്യബോംബിായി നിയോഗിക്കപ്പെട്ട ബിലാലിന് സംരക്ഷണം നല്‍കിയെന്നും ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ഇവരാണ് ബിലാലിന് സൂയിസൈഡ് ജാക്കറ്റും പിസ്റ്റളും നല്‍കിയത്.
റാവല്‍പിണ്ടിയില്‍ റാലിയെ അഭിസംബോധന ചെയ്യുന്ന സമയത്തുതന്നെ ബേനസീറിനെ കൊല്ലാനായിരുന്നുവത്രേ ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ പിന്നീട് അത് നടക്കാതെ വന്നതിനെത്തുടര്‍ന്ന് പുറത്ത് സ്ഫോടനം നടത്തുകയായിരുന്നു. ബിലാല്‍ സ്വയം വെടിവെയ്ക്കുകയും പൊട്ടിത്തെറിയ്ക്കുകയുമായിരുന്നു.
ഭൂട്ടോ വെടിയേറ്റല്ല സ്ഫോടനത്തിന്റെ ആഘാതത്തില്‍ തല വണ്ടിയിലിടിച്ചാണ് മരണം സംഭവിച്ചതെന്ന് സ്കോട്ലാന്റ് യാര്‍ഡ് അന്വേഷണ റിപ്പോര്‍ട്ട ്നല്കിയതിന് പിന്നാലെ റാവല്‍പിണ്ടിയില്‍ നടത്തിയ ഒരു റെയ്ഡിലാണ് ഹുസ്നൈനെയും റഫാഖ്തിനെയും പൊലീസ് അറസ്റ്റുചെയ്യുന്നത്.
2007 ഡിസംബറോടെയാണത്രേ ബേനസീറിനെ വധിക്കാന്‍ ഇവര്‍ പദ്ധതികള്‍ തയ്യാറാക്കിയത്. വിദേശ ശക്തികളുടെ സഹായത്തോടെ അധികാരത്തിലെത്തി ബേനസീര്‍ മുജാഹിദീനും താലിബാനുമെതിരെ നീക്കം നടത്തുമെന്ന് ഭയന്നാണത്രേ വധത്തിന് പദ്ധതിയിട്ടത്. അല്‍ ഖ്വയ്ദ നേതാവ് ബെയ്ത്തുള്ള മെഹ്സൂദുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications