ന്യൂസ് കോര്‍പ്പറേഷനും യാഹൂവും തമ്മില്‍ ലയന ചര്‍ച്ചകള്‍ നടത്തുന്നു
ന്യൂയോര്‍ക്ക്: മൈക്രോസോഫ്‌റ്റിനു പിന്നാലെ മാധ്യമ ഭീമന്‍ മര്‍ഡോക്കും യാഹൂവിനെ റാഞ്ചാന്‍ പദ്ധതിയിടുന്നു. 
ഇതിനായി മര്‍ഡോക്കിന്റെ കമ്പനിയായ ന്യൂസ് കോര്‍പ്പറേഷന്‍ യാഹൂവുമായി ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.
ന്യൂസ് കോര്‍പ്പറേഷന്റെ കീഴിലുള്ള ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്‌സൈറ്റായ മൈ സ്‌പേസും കൂടാതെ മറ്റു വെബ് സൈറ്റുകളുമായും യാഹൂവിനെ ലയിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ ചര്‍ച്ചകള്‍ നടക്കുന്നത്.
അതെ സമയം സ്വതന്ത്രമായി നില നില്‌ക്കാനുള്ള അനുമതിക്കായി 20 ശതമാനം ഓഹരികള്‍ കോര്‍പറേഷന് യാഹൂ നല്‌കുമെന്നും വാള്‍ സ്‌ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്‌തു.
ന്യൂസ് കോര്‍പ്പറേഷനുമായി യാഹൂ ഒത്തു ചേരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്‌ദ്ധര്‍ കരുതുന്നത്.
സോഷ്യല്‍ നെറ്റ് വര്‍ക്ക് രംഗത്തേക്കുള്ള യാഹൂവിന്റെ വരവ് പരാജയപ്പെട്ട സാഹചര്യത്തില്‍ മൈ സ്‌പേസ് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുമായുള്ള ലയനം യാഹൂവിന്റെ മുന്നേറ്റത്തിന് അനുകൂല ഘടകമാണെന്ന് ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.
ലോക പ്രശസ്‌തമായ സ്റ്റാര്‍ നെറ്റ് വര്‍ക്ക് ചാനലുകളുടെ ഉടമസ്ഥനാണ് മര്‍ഡോക്ക്. നേരത്തെ യാഹൂവിനെ വാങ്ങാനുള്ള മൈക്രോസോഫ്‌റ്റിന്റെ സന്നദ്ധത യാഹൂ തള്ളിയിരുന്നു.
അനുദിനം വളരുന്ന ഗൂഗിളില്‍ നിന്നുള്ള ഭീഷണി നേരിടാനാണ് മൈക്രോസോഫ്‌റ്റ് യാഹൂവിനെ വാങ്ങാന്‍ പദ്ധതിയിട്ടത്.












Click it and Unblock the Notifications