Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോദ്ദ അക്ബറിന് രാജസ്ഥാനില്‍ വിലക്ക്

ജയ്പൂര്‍: ഋത്വിക് റോഷനും ഐശ്വര്യാറായിയും നായികാനായകന്‍മാരായ ജോദ്ദ അക്ബറിന് രാജസ്ഥാനില്‍ വിലക്ക്. മുഗള്‍ ചക്രവര്‍ത്തി അക്ബറിനെ കുറിച്ചുള്ള ഈ ചിത്രം ചരിത്രവസ്തുതകളെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് രജ് പുത്ത് വിഭാഗങ്ങള്‍ പ്രതിഷേധത്തിനൊരുങ്ങിയ സാഹചര്യത്തിലാണ് രാജസ്ഥാനില്‍ ഈ ചിത്രം റിലീസ് ചെയ്യാതിരുന്നത്.

കര്‍ണി സേനാ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ റിലീസിംഗിനെതിരെ രക്തത്തിലെഴുതിയ കത്തുകള്‍ തിയേറ്ററുടമകള്‍ക്ക് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു വിധി.

അഷുതോഷ് ഗൗരികര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ചരിത്രവസ്തുതകളെ വളച്ചൊടിച്ചിരിക്കുന്നുവെന്നാണ് കര്‍ണി സേന ആരോപിക്കുന്നത്. മര്‍വാറിലെ ഉദയ് സിംഗിന്റെ മകളായ ജോദ്ദ യഥാര്‍ത്ഥത്തില്‍ സലിമിനെയാണ് വിവാഹം കഴിച്ചതെന്നാണ് കര്‍ണി സേന പറയുന്നത്. ചിത്രത്തില് ജോദ്ദയെ അക്ബറിന്റെ ഭാര്യയായാണ് ചിത്രീകരിച്ചിരിക്കുന്നത്.

അതേ സമയം ജോദ്ദ അക്ബറിന്റെ ഭാര്യയായിരുന്നുവെന്നതിന് ചരിത്രകാരന്മാരുടെ പിന്തുണയുണ്ടെന്നും രാജസ്ഥാനിലെ രാജകുടുംബവും ഇക്കാര്യം സമ്മതിക്കുന്നുണ്ടെന്നും ഗൗരികര്‍ വാദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+