പീഡനം: മലയാളി പുരോഹിതന്‍ അറസ്‌റ്റില്‍
ഉജ്ജയിനി: മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ കത്തോലിക്ക സഭ നടത്തുന്ന സഞ്‌ജീവന്‍ വിദ്യാമന്ദിറില്‍ എട്ടാം ക്ലാസുകാരിയായ പട്ടിക ജാതി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ഹോസ്‌റ്റല്‍ മാനേജറും മലയാളിയുമായ ഫാ. ജോസഫിനെ പോലീസ് അറസ്‌റ്റു ചെയ്‌തു.
ഉജ്ജയിനിയ്‌ക്ക് സമീപത്തുള്ള അംബോദിയ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളിനോടൊപ്പമാണ് സഞ്‌ജീവന്‍ ഹോസ്‌റ്റലും പ്രവര്‍ത്തിയ്‌ക്കുന്നത്. ഗ്രാമത്തിലെ പാവപ്പെട്ട കുട്ടികള്‍ പഠിയ്‌ക്കുന്ന സ്കൂളിന്റെയും ഹോസ്റ്റലിന്റെയും ചുമതലയുള്ള ഫാ. ജോസഫ് ഹോസ്‌റ്റലിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്നാണ് ആരോപണം.
പെണ്‍ കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തിരിയ്‌ക്കുന്നത്.
കോടതിയില്‍ ഹാജരാക്കിയ പുരോഹിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ മിഷനറിമാരോടുള്ള വിരോധം മൂലം വിശ്വ ഹിന്ദു പരിഷത്ത് ബംജ്‌റംഗദള്‍ പ്രവര്‍ത്തകരും ചേര്‍ന്ന് കേസ് കെട്ടിചമച്ചതാണെന്ന് മധ്യപ്രദേശിലെ കത്തോലിക്ക സഭാധികൃതര്‍ പറഞ്ഞു.
സമുദായത്തിനെ ജനമധ്യത്തില്‍ അപമാനിയ്‌ക്കുകയാണ് ഇതിലൂടെ ലക്ഷ്യം. ഹിന്ദു വോട്ട് ബാങ്ക് ഉന്നമാക്കി നടത്തുന്ന പ്രചാരണങ്ങളില്‍ പുരോഹിതന്മാര്‍ ബലിയാടുകളാവുകയാണെന്ന് മധ്യപ്രദേശ് ബിഷപ് കോണ്‍ഫറന്‍സ് പിആര്‍ഒ ഫാ. ആനന്ദ് മുത്തുംഗല്‍ പറഞ്ഞു.
അതെ സമയം പീഡനത്തിനിരയാക്കിയ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്‌ക്കു വിധേയമാക്കിയെന്നും പീഡനത്തിന് തെളിവുകളൊന്നും ലഭിച്ചില്ലെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications