പാമോയില്‍ ഇറക്കുമതി നിരോധന ഉത്തരവ് ഹൈക്കോടതി ശരിവെച്ചു
കൊച്ചി: കേരളത്തിലെ വിവിധ തുറമുഖങ്ങള്‍ വഴി പാമോയില്‍ ഇറക്കുമതി ചെയ്യുന്നത് തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.
കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
ജസ്റ്റിസ് തോട്ടത്തലില്‍ രാധാകൃഷ്‌ണനാണ് ഹര്‍ജി പരിഗണിച്ചത്. സര്‍ക്കാരിന്റെ നയപരമായി കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. ഇറക്കുമതി നിരോധിക്കാനും സര്‍ക്കാരിന് അവകാശമുണ്ടെന്ന് കോടതി നീരിക്ഷിച്ചു.
നേരത്തെ പാമോയില്‍ ഇറക്കുമതി നിരോധന ഉത്തരവിനെതിരെ സ്‌റ്റേ അനുവദിച്ച ജസ്‌റ്റിസ് സിരിജഗന്റെ നടപടിയെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ രൂക്ഷമായി വിമര്‍ശിച്ചരുന്നു.
ഇതിനെതിരെ പ്രതികരിച്ച സിരിജഗന്‍ കേസ് പരിഗണിയ്‌ക്കുന്നതില്‍ നിന്നും സ്വയം ഒഴിയുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്‌ണന്‍ കേസില്‍ വാദം കേട്ടത്.












Click it and Unblock the Notifications