സ്വകാര്യ മേഖലയില്‍ സംവരണം വേണം: സോണിയ
കൊച്ചി: സ്വകാര്യ മേഖലയില്‍ ദളിത് വിഭാഗങ്ങള്‍ക്ക് തൊഴില്‍ സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളുമായി മുന്നോട്ടു പോകുമെന്ന് സോണിയ ഗാന്‌ധി.
എറണാകുളത്ത് കെപിഎംഎസ് സംഘടിപ്പിച്ച സാധു ജന വിമോചന കാര്‍ഷിക വിപ്ലവത്തിന്റെ ശതാബ്ദി സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സോണിയ.
സംവരണം യുപിഎയുടെ പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെട്ടതാണെന്നും സംവരണം നല്‌കാന്‍ സന്നദ്ധരായി വന്നിട്ടുള്ളവരുമായി ചര്‍ച്ചകള്‍ നടന്നു വരികയാണ്.
സംവരണം ഏര്‍പ്പെടുത്തുന്നതിനു വേണ്ടിയുള്ള നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ട്‌്. ദളിത് വിഭാഗങ്ങളോട് പ്രശ്‌നങ്ങളോട് യുപിഎ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്നും സോണിയ പറഞ്ഞു.
ഇടതുപക്ഷാഭിമുഖ്യം വിട്ട് കെപിഎംഎസ് കോണ്‍ഗ്രസുമായി അടക്കുന്ന കാഴ്‌ചയ്‌ക്കും സമ്മേളന വേദി സാക്ഷിയായി. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്തിലെ പ്രധാന നേതാക്കള്‍ അണിനിരന്ന സമ്മേളനത്തില്‍ സോണിയ ഗാന്ധിയെ അനുകൂലിച്ച് മുദ്രാവാക്യങ്ങളുമുയര്‍ന്നു.
അതെ സമയംചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിരുന്ന മന്ത്രി കെ.പി രാജേന്ദ്രനും ജി. സുധാകരന്റെയും സാന്നിധ്യം പ്രത്യേകം ശ്രദ്ധിയ്‌ക്കപ്പെട്ടു.












Click it and Unblock the Notifications