മുളളും മുനയുമായി വീണ്ടും വിഎസ്
തിരുവനന്തപുരം : സിപിഎമ്മിന്റെ കോട്ടയം സമ്മേളനത്തില്‍ അവസാനിച്ചത് വ്യക്തിപരമായ വിഭാഗീയതയാണെന്നും ആശയഭിന്നത ഇപ്പോഴുമുണ്ടെന്നും വി എസ് അച്യുതാനന്ദന്‍.
പാര്‍ട്ടിയില്‍ യാതൊരു ആശയ ഭിന്നതയുമില്ലെന്ന് നേതൃത്വം ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും ആശയ സമരം എന്ന തന്റെ മുദ്രാവാക്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വി എസ് വീണ്ടും ആവര്‍ത്തിക്കുന്നു.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുമ്പോഴാണ് തന്റെ സ്ഥിരം ശൈലിയില്‍ പാര്‍ട്ടിയിലെ വിഭാഗീയതയെക്കുറിച്ച് വി എസ് പ്രതികരിച്ചത്. ചിന്തിക്കുന്നവര്‍ക്കെല്ലാം ആശയമുണ്ടാകുമെന്നും ആശയ ഭിന്നത ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നുമാണ് വി എസ് പ്രതികരിച്ചത്. പാര്‍ട്ടിയിലെ വിഭാഗീയത അവസാനിച്ചോ എന്ന ചോദ്യത്തിന് " വ്യക്തിപരമായ വിഭാഗീയത അവസാനിച്ചു" എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.
കോട്ടയം സമ്മേളനം അലങ്കോലപ്പെട്ടതിനെക്കുറിച്ചും വിഎസ് പ്രതികരിച്ചത് ഒന്നുമറിയാത്ത പോലെയാണ്. മഴ തീര്‍ന്നപ്പോള്‍ താന്‍ മടങ്ങിയെന്നും പിന്നീട് അവിടെ എന്തു നടന്നുവെന്ന് അറിയില്ലെന്നും വിഎസ് പറഞ്ഞു.
വിഎസ് പ്രസംഗിച്ചു നില്‍ക്കെ ആരോ വേദിയിലേയ്ക്ക് കുപ്പി വലിച്ചെറിഞ്ഞതായി പിണറായി വിജയന്‍ യോഗത്തില്‍ തന്റെ ശാസനയ്ക്കിടെ സൂചിപ്പിച്ചിരുന്നു. ഇക്കാര്യം പാടെ നിഷേധിക്കുന്ന തരത്തിലായിരുന്നു വിഎസിന്റെ മറുപടി.
സംസ്ഥാന സമ്മേളനത്തില്‍ കനത്ത തിരിച്ചടി നേരിട്ടെങ്കിലും തന്റെ പ്രവര്‍ത്തന ശൈലി ഉപേക്ഷിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ധ്വനിപ്പിക്കുന്ന തരത്തിലാണ് സമ്മേളനത്തിന്റെ തൊട്ടുപിറ്റേന്നുളള വിഎസിന്റെ പ്രതികരണം. പാര്‍ട്ടിക്കുളളില്‍ നിന്ന് ഇനി പിന്തുണയൊന്നും ലഭിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍, തനിക്കൊപ്പമുളള മാധ്യമങ്ങളുടെ സഹായത്തോടെ നേതൃത്വത്തിനെതിരെയുളള സമരം വീണ്ടും മുന്നോട്ടു കൊണ്ടുപോകാന്‍ തന്നെയാണ് വിഎസിന്റെ ശ്രമം.
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications