അമേരിക്കന്‍ കാമ്പസില്‍ വെടിവെയ്പ്: അഞ്ച് മരണം
ചിക്കാഗോ: നോര്‍ത്തേണ്‍ ഇല്ലിനോയിസ് സര്‍വ്വകലാശാലയിലുണ്ടായ വെടിവെയ്പില്‍ അഞ്ചു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. പതിനേഴോളം പേര്‍ക്ക സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ട്.
കറുത്ത വസ്ത്രം ധരിച്ചെത്തിയ തോക്കുധാരി കൊലചെയ്തുകഴിഞ്ഞ് സ്വയം നിറയൊഴിച്ച് മരിച്ചു. കറുത്ത കോട്ടിട്ടെത്തിയ ആള് പെട്ടന്ന് ഹാളില്‍ കടന്നെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ചിക്കാഗോയ്ക്ക് 100 കിലോമീറ്റര്‍ പടിഞ്ഞാറുമാറിയാണ് സര്‍വ്വകലാശാല സ്ഥിതിചെയ്യുന്നത്. അക്രമണകാരണം എന്താണെന്ന് വ്യക്തമല്ല.
അക്രമം രണ്ടുമിനിറ്റോളം നീണ്ടുനിന്നിരുന്നതായി സര്‍വ്വകലാശാലാ അധികൃതര്‍ പറയുന്നു. വെടിയൊച്ചകേട്ട് പരിഭ്രാന്തരായ വിദ്യാര്‍ത്ഥികളും അധ്യാപകരും ഹാളിനുള്ളില്‍ നിന്നും പുറത്തേയ്ക്ക് ഓടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് കൂടുതല്‍പ്പേര്‍ക്ക് പരുക്കേറ്റത്.
സംഭവത്തെത്തുടര്‍ന്ന് സര്‍വ്വകലാശാലയിലെ ക്ലാസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സംഭവം നടന്ന ഉടന്‍തന്നെ ആരും കാമ്പസ് വിട്ടിറങ്ങരുതെന്ന് സര്‍വ്വകലാശാലാ വെബ്സൈറ്റില്‍ അറിയിപ്പ് വന്നെങ്കിലും പിന്നാലെതന്നെ കാര്യങ്ങളെല്ലാം സാധാരണനിലയിലായെന്നും ക്യാംപസ് സുരക്ഷിതമായെന്ന അറിയിപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫ്രെബ്രുവരിയില്‍ അമേരിക്കന്‍ കാമ്പസില്‍ നടക്കുന്ന നാലാമത്തെ വെടിവെയ്പാണിത്. കഴിഞ്ഞ വെള്ളിയാഴ്ച ലൂസിയാന ടെക്നിക്കല്‍ കോളെജില്‍ ഒരു സ്ത്രീ നടത്തിയ വെടിവെയ്പില്‍ രണ്ട് വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്.
പത്തുമാസം മുമ്പ് വെര്‍ജിനിയ സര്‍വ്വകലാശാലയില്‍ ഒരു വിദ്യാര്‍ത്ഥി നടത്തിയ വെടിവെയ്പില്‍ 32 പേര് കൊല്ലപ്പെട്ടിരുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications