Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജയ് ദത്തിന്റെ വിവാഹം നിയമകുരുക്കില്‍

ഗോവ: വിവാദങ്ങളുടെ തോഴനായിരുന്ന സഞ്ജയ് ദത്തിന്റെ വിവാഹവും നിയമകുരുക്കില്‍. വിവാഹ രജിസ്ട്രേഷനായി ഇരുവരും വ്യാജരേഖകളാണ് ഹാജരാക്കിയതെന്നാണ് ആരോപണം.

വ്യാജരേഖകള്‍ ഹാജരാക്കിയതിനാല്‍ വിവാഹം നിയമപരമല്ലെന്ന് സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുമറിയിച്ചു. സഞ്ജയ് ദത്ത് ഹാജരാക്കിയ രേഖകള്‍ പരിശോധനയ്ക്കായി നിയമവകുപ്പിന് അയച്ചിരിക്കുകയാണ്. രേഖകളുടെ സാധുത സംബന്ധിച്ച് അന്വേഷണം നടത്തും.

ഫിബ്രവരി ഏഴിന് ഗോവയില്‍ വച്ച് നടന്ന വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി. മന്യത ഹാജരാക്കിയ താമസ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് ആരോപണം.

ആറു മാസമായി മന്യത ഗോവയില്‍ താമസിക്കുകയണെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുവച്ചിരിക്കുന്നത് ഒരു കീഴ്ഉദ്യോഗസ്ഥനാണെന്നും സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുവയ്ക്കാന്‍ അധികാരമുള്ള ഉന്നതോദ്യോഗസ്ഥനല്ലെന്നുമാണ് ആരോപണം. ആറു മാസമായി മന്യത ഗോവയില്‍ താമസമാണെന്ന അവകാശവാദം ശരിയല്ലെന്നും മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
സഞ്ജയ് - മന്യത വിവാഹചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+