Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിവേഗ വിവാഹമോചനത്തിനു ശേഷം വിവാഹം

മുംബൈ: സഞ്ജയ് ദത്ത് മന്യതയെ വിവാഹം ചെയ്തത് അതിവേഗ വിവാഹമോചനത്തിനു ശേഷം. വിവാഹമോചനത്തിന് അപേക്ഷ നല്‍കി ആറു മാസം നിര്‍ബന്ധമായും കാത്തിരിക്കണമെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തിയാണ് കുടുംബ കോടതി സഞ്ജയ് ദത്തിനും മുന്‍ഭാര്യ റിയാ പിള്ളക്കും അപേക്ഷ നല്‍കി ഒരു മാസത്തിനുള്ളില്‍ വിവാഹമോചനം അനുവദിച്ചത്.

കോടതി ഈ ഇളവ് അനുവദിച്ചില്ലായിരുന്നുവെങ്കില്‍ മന്യതയെ വിവാഹം ചെയ്യാന‍് സഞ്ജയ് ദത്ത് മാസങ്ങളോളം കാത്തിരിക്കേണ്ടി വന്നേനേ. കഴിഞ്ഞ എട്ടു വര്‍ഷമായി ദത്തും റിയയും വേര്‍പിരിഞ്ഞു താമസിക്കുകയാണ്. പക്ഷേ ഇരുവരും നിയമപ്രകാരം വിവാഹമോചനത്തിന് കോടതിയെ സമീപിച്ചത് കഴിഞ്ഞ മാസമാണ്.

ഭര്‍ത്താവും ഭാര്യയും ചേര്‍ന്ന് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയാല്‍ നിയമം അനുസരിച്ച് ഇരുവരും വിവാഹമോചനം ലഭിക്കുന്നതിന് ഒരു വര്‍ഷം വരെ കാത്തിരിക്കണം. ഇത്തരം വിവാഹമോചന അപേക്ഷകളില്‍ ആറു മാസത്തിനു ശേഷമേ കോടതി ഉത്തരവ് പുറപ്പെടുവിക്കാന്‍ പാടുള്ളൂ. ദമ്പതികള്‍ക്ക് തങ്ങളുടെ തീരുമാനം പുനപരിശോധിക്കുന്നതിനു വേണ്ടിയാണ് ഈ സമയം അനുവദിക്കുന്നത്.

ദമ്പതികള്‍ ചേര്‍ന്ന് നല്‍കുന്ന വിവാഹമോചന അപേക്ഷകളില്‍ 99 ശതമാനം കേസുകളിലും ഈ വ്യവസ്ഥ കോടതികള്‍ പാലിക്കാറുണ്ട്. എന്നാല്‍ അപൂര്‍വമായ ഒരു വിധിയാണ് സഞ്ജയ് ദത്തിന്റെയും റിയാ പിള്ളയുടെയും കാര്യത്തിലുണ്ടായത്. കോടതിയെ സമീപിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചു. ജനവരിയില്‍ ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നല്‍കി ഒരു മാസത്തിനുള്ളില്‍ തന്നെ കോടതിയുടെ വിധിയുണ്ടായി. തുടര്‍ന്നാണ് ഫിബ്രവരി ഏഴിന് സഞ്ജയ് ദത്ത് മന്യതയെ വിവാഹം ചെയ്തത്.

സഞ്ജയ് - മന്യത വിവാഹചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+