പന്ത്രണ്ടുകാരിയെ എട്ടുപേര് ചേര്ന്ന് മാനഭംഗപ്പെടുത്തി കൊന്നു
കാണ്പൂര്: പന്ത്രണ്ടുവയസ്സുകാരിയെ എട്ടുപേര് ചേര്ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. വെള്ളിയാഴ്ച കാണ്പൂരിലെ റയില് വേ കോളനിയ്ക്കടുത്തുള്ള ചേരിയിലാണ് സംഭവം നടന്നത്.
മൂന്നു റയില് വേ പൊലീസുകാരും നഗരവാസികളായ മറ്റ് അഞ്ചുപേരും ചേര്ന്നാണ് പെണ്കുട്ടിയെ മാനഭംഗപ്പെടുത്തി കൊലചെയ്തതെന്നാണ് സൂചന.
സംഭവം നടക്കുന്പോള് കുട്ടിയുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ലത്രേ. ഇവര് പിന്നീട് നല്കിയ പരാതിയില് മൂന്നു റയില് വേ പൊലീസുകാരും മറ്റ് അഞ്ചുപേരും ചേര്ന്നാണ് മകളെ മാനഭംഗപ്പെടുത്തി കൊന്നതെന്നാണ് ആരോപിച്ചിരിക്കുന്നത്.
ഇതില് രണ്ടുപേര് കച്ചവടക്കാരാണെന്നും പരാതിയില് പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications