Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രാറ്റുവിറ്റി ഔദാര്യമല്ല ജീവനക്കാരുടെ അവകാശമാണെന്ന്‌ കോടതി

ദില്ലി: ഗ്രാറ്റുവിറ്റി ജീവനക്കാരുടെ അവകാശമാണെന്ന്‌ മാനേജ്‌മെന്റ്‌ നല്‍കുന്ന ഔദാര്യമല്ലെന്നും സുപ്രിം കോടതി.

ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷനില്‍ നിന്നും 1994 ഓഗസ്‌റ്റ്‌ ഒന്നിന്‌ മുമ്പ്‌ പിരിഞ്ഞവര്‍ക്ക്‌ ചെയര്‍മാന്റെ ഉത്തരവ്‌ പ്രകാരം കുറഞ്ഞ നിരക്കില്‍ ഗ്രാറ്റുവിറ്റി നിശ്ചയിച്ചതിനെതിരായ കേസില്‍ കര്‍ണാടക ഹൈക്കോടതി എല്‍ഐസിയ്‌ക്കെതിരെ വിധി പുറപ്പെടുവിച്ചിരുന്നു.

തുടര്‍ന്ന്‌ എല്‍ഐസി സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ ഈ അപ്പീല്‍ തള്ളിക്കൊണ്ടാണ്‌ ഗ്രാറ്റുവിറ്റി ജീവനക്കാരുടെ അവകാശമാണെന്ന്‌ പരമോന്നത കോടതി വിധിച്ചത്‌.

ജീവനക്കാരെ ഗ്രൂപ്പ്‌ തിരിച്ച്‌ ഗ്രാറ്റുവിറ്റി നിശ്ചയിക്കാനാകില്ലെന്ന്‌ വിധി പുറപ്പെടുവിച്ചുകൊണ്ട്‌ കോടതി അറിയിച്ചു. ജസ്‌റ്റിസുമാരായ എസ്‌ബി സിന്‍ഹ, എച്ച്‌ എസ്‌ ബേദി എന്നിവരുള്‍പ്പെട്ട ബഞ്ചാണ്‌ എല്‍ഐസിയുടെ അപ്പീല്‍ ഹര്‍ജി തള്ളിക്കൊണ്ട്‌ ഉത്തരവിട്ടത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+