താജ് മഹലിന് മുഖം മിനുക്കാന് കളിമണ് ചികിത്സ
ലഖ്‌നൊ: അനുദിനം മുഖം മങ്ങിക്കൊണ്ടിരിക്കുന്ന പ്രണയ സ്‌മാരകം താജ് മഹലിനെ വെളിപ്പുക്കാന്‍ പുരാവസ്‌തുഗേവഷകര്‍ കളിമണ്‍ ചികിത്സ തുടങ്ങി.
പരിസ്ഥിതി മലിനീകരണമാണ് പതിനേഴാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച താജ് മഹലിന്റെ നിറം കെടുത്തുന്നതെന്ന് നേരത്തേ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്നു നടത്തിയ ഗവേഷണങ്ങളിലാണ് പ്രത്യേക കൂട്ടുകള്‍ ചേര്‍ത്ത കളിമണ്ണ് തേച്ചാല്‍ സൗധത്തിന് വെണ്‍മ തിരികെക്കിട്ടുമെന്ന് കണ്ടെത്തിയത്. ബുധാനാഴ്‌ചയാണ് ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ആദ്യഘട്ട ചികിത്സയ്‌ക്ക് അഞ്ചുമാസങ്ങളെങ്കിലും എടുക്കുമെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ അധികൃതര്‍ പറയുന്നത്. ആദ്യം പുറത്തെ കവചത്തിനാണ് കളിമണ്‍ പൊതിയുന്നത്. അതുകഴിഞ്ഞ് ഇള്ളിലുള്ള ഭാഗങ്ങളും ഇതേരീതിയില്‍ കളിമണ്ണില്‍ പൊതിയും.
കളിമണ്‍ കവചം രണ്ടോ മൂന്നോ ദിവസം നിര്‍ത്തിയ ശേഷം അടര്‍ത്തിക്കളയാം. പിന്നീട് ശുദ്ധജലത്തില്‍ കഴുകിക്കളയുകയാണ് ചെയ്യുക. ഇത്രയും ചെയ്യുന്നതോടെ താജിന്റെ നിറം മങ്ങല്‍ മാറുമെന്നാണ് കരുതുന്നതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായ എന്‍കെ സമദിയ പറയുന്നു.
2007ല്‍ താജ്‌മഹലിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതി സൗധത്തിന്റെ വെള്ള മാര്‍ബിളിന് നിറം മാറ്റം വന്ന് മഞ്ഞനിറമാകുന്നതായി കണ്ടെത്തിയിരുന്നു. 2002ലും താജ് മഹലിന് ഇതേരീതിയില്‍ ചികിത്സ നടത്തിയിരുന്നു.












Click it and Unblock the Notifications