രേഷ്‌മയെ ചോദ്യം ചെയ്‌തരംഗങ്ങള്‍ മൊബൈലില്‍; എസ്‌ഐയ്‌ക്കു സസ്‌പെന്‍ഷന്‍
കൊച്ചി: ചലച്ചിത്ര താരത്തെ ചോദ്യംചെയ്യുന്ന രംഗങ്ങള് മൊബൈല് ക്യാമറയില് പകര്ത്തി പ്രചരിപ്പിച്ച എസ്ഐയ്ക്ക് സസ്പെന്ഷന്.
അനാശാസ്യ പ്രവര്‍ത്തനത്തെത്തുടര്‍ന്ന് പിടിയിലായ ചലച്ചിത്രനടി രേഷ്‌മയെയും സംഘത്തെയും ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ കളമശേരി പ്രിന്‍സിപ്പല്‍ എസ്‌ഐ ജോര്‍ജ് ജോസഫിനെയാണ് സസ്‌പെന്റ് ചെയ്‌തത്.
എസ്‌ഐ മൊബൈലില്‍ പകര്‍ത്തിയ രംഗങ്ങള്‍ മറ്റു മൊബൈലുകളിലും ഇന്റര്‍നെറ്റിലും ലഭ്യമായതിനെത്തുടര്‍ന്ന് എസ്‌ഐയ്‌ക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഐജി വിന്‍സണ്‍ എം പോള്‍ ജോര്‍ജ് ജോസഫിനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.
കാക്കനാട്ടെ വീടു കേന്ദ്രീകരിച്ച് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയ രേഷ്‌മയും സംഘവും ഡിസംബര്‍ 17നാണ് പിടിയിലായത്. കാക്കനാട് പൊലീസ് സ്റ്റേഷനില്‍ വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ ചോദ്യം ചെയ്യാനായി കളമശേരി പൊലീസ് സ്റ്റേഷനിലേയ്‌ക്ക് കൊണ്ടുവരുകയായിരുന്നു.
ഇവിടെവച്ച് വനിതാ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ രേഷ്‌മയെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് ജോര്‍ജ് ജോസഫ് മൊബൈലില്‍ പകര്‍ത്തിയത്. ഇത് പിന്നീട് എസ്‌ഐയുടെ സുഹൃത്തുക്കളുടെ മൊബൈലിലേയ്‌ക്കും പിന്നീട് ഇന്റര്‍നെറ്റിലേയ്‌ക്കും പ്രചരിക്കുകയായിരുന്നു.












Click it and Unblock the Notifications