ബേനസീര് വധം: പ്രധാന പ്രതി പിടിയിലായി
ഇസ്ലമബാദ്:: പാകിസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോയുടെ വധത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ കൂടി അറസ്റ്റിലായതായി പാക് പൊലീസ് വൃത്തങ്ങല് വെളിപ്പെടുത്തി.
പ്രധാനകണ്ണിയെന്നു സംശയിക്കുന്ന അബ്‌ദുള്‍ റെഷീദ് തൊറാബി എന്നയാളാണ് പിടിയിലായിരിക്കുന്നതെന്ന് അഡീഷണല്‍ ഐ.ജി ചൗധരി അബ്‌ദുള്‍ മജീദ് അറിയിച്ചു.
ഇയാളെ കനത്ത സുരക്ഷയില്‍ റാവല്‍പിണ്‌ടിയിലെ തീവ്രവാദവിരുദ്ധ കോടതിയില്‍ ഹാജരാക്കി. ഇതോടെ ബേനസീര്‍ വധവുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരുടെ എണ്ണം അഞ്ചായി.
ബേനസിറിന്‍റെ കൊലയാളികള്‍ക്ക് ആയുധവും മറ്റും എത്തിക്കുന്നതിന് സഹായിച്ചു എന്നതാണ് ഇയാള്‍ക്ക് മേലുളള കുറ്റം. ഇക്കാര്യം ഇയാള് സമ്മതിച്ചിട്ടുണ്ട്.
വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നിന്നുള്ള ബിലാലാണ് കൊലയാളിയെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ബുധനാഴ്ച പിടിയിലായ മറ്റു രണ്ടുപേര് ബിലാലിന് സംരക്ഷണം നല്കിയതായി സമ്മതിച്ചിരുന്നു. അല്‍ ഖ്വയ്‌ദ നേതാവ് ബെയ്‌ത്തുള്ള മെഹ്‌സൂദുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications