സിഗരറ്റ് വാങ്ങാന്‍ പെര്‍മിറ്റ്
ലണ്ടന്‍: പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് ഇനി ബ്രിട്ടനില്‍ പുകവലിക്കാന്‍ കഴിഞ്ഞുവെന്നു വരില്ല. സിഗരറ്റ് വാങ്ങാന്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്തണമെന്ന പുതിയ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഹെല്‍ത്ത് അഡ്വൈസറി ബോര്‍ഡ്.
പെര്‍മിറ്റ് ഇല്ലാത്തവരെ സിഗരറ്റ് വാങ്ങാന്‍ അനുവദിക്കരുതെന്നാണ് ബോര്‍ഡിന്റെ നിര്‍ദേശം. കൂടുതല്‍ പേര്‍ പുകവലി ഉപേക്ഷിക്കുന്നതിന് ഈ വ്യവസ്ഥ സഹായകരമാകുമെന്നാണ് ബോര്‍ഡിന്റെ നിഗമനം. സിഗരറ്റ് വാങ്ങാന്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന പണം ദേശീയ ആരോഗ്യ പദ്ധതിയിലേക്ക് പോകും.
പുകവലിക്കായി പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ പ്രത്യേക ഫോമില്‍ ഒരു ഫോട്ടോ സഹിതം അപേക്ഷിക്കണം. എല്ലാ വര്‍ഷവും ഇത് പുതുക്കുകയും വേണം. പെര്‍മിറ്റ് ലഭിക്കാന്‍ 10 പൗണ്ടാണ് നല്‍കേണ്ടത്.
പുകവലിക്കാരില്‍ 75 ശതമാനവും ഈ ശീലം ഉപേക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഇത്തരമൊരു നിബന്ധന കൊണ്ടുവരുന്നതിലൂടെ പലരും പുകവലി ശീലം ഉപേക്ഷിക്കാന്‍ തയ്യാറാവും- മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ഉപദേശകനായിരുന്ന ലെ ഗ്രാന്റ് പറയുന്നു.
അതേ സമയം പുകവലിക്കാര്‍ ഈ നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ക്കുകയാണ്. സിഗരറ്റ് വാങ്ങുന്നതിന് പുകവലിക്കാര്‍ ഇപ്പോള്‍ തന്നെ വലിയ തുക നല്‍കേണ്ടി വരുന്നുണ്ടെന്നും ഈ നിര്‍ദ്ദേശം പുകവലിക്കാരില്‍ അധികബാധ്യത അടിച്ചേല്പിക്കുന്നതാണെന്നും ഫ്രീഡം ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി റൈറ്റ് ടു എന്‍ജോയ് സ്മോക്കിംഗ് (ഫോറസ്റ്റ്) പറയുന്നു.












Click it and Unblock the Notifications