പിരിച്ചുവിടാന്‍ യാഹൂവിന് ചിലവ് 100 കോടി രൂപ
ന്യൂയോര്‍ക്ക് : ലോകമെമ്പാടുമായി ജീവനക്കാരുടെ എണ്ണം കുറക്കുന്നതു മൂലം യാഹൂവിനുണ്ടാകുന്ന ചെലവ് 100 കോടി രൂപ. പിരിച്ചുവിടപ്പെടുന്ന ജീവനക്കാര്‍ക്ക് നല്‍കുന്ന വേതനവും മറ്റ് ചെലവുകളുമാണ് 100 കോടി രൂപയോളം വരുന്നത്.
വിവിധ ഓഫീസുകളിലായി ആയിരത്തോളം ജീവനക്കാരെ കുറയ്ക്കാനാണ് യാഹൂവിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ബാംഗ്ലൂരിലെ യാഹൂ ഓഫീസിലെ നാല്പതോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
കഴിഞ്ഞ മാസം യാഹൂവിന്റെ നാലാം പാദ റിപ്പോര്‍ട്ടില്‍ ലാഭത്തില്‍ 23 ശതമാനം ഇടിവുണ്ടായതിനെ തുടര്‍ന്നാണ് കമ്പനിയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ തുടങ്ങിയത്. ഗൂഗിളുമായുള്ള മത്സരത്തില്‍ ബഹുദൂരം പിറകോട്ടു പോയ യാഹൂ വാര്‍ഷിക ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്.












Click it and Unblock the Notifications