മുപ്പത് ഇ-മെയിലുകളില്‍ ഒന്നില്‍ വൈറസ്
ദില്ലി: ഇന്ത്യയിലെ എല്ലാ മുപ്പത് ഇ-മെയിലുകളിലും ഒന്നില്‍ വൈറസുണ്ടെന്ന് പഠനം. ഇ-മെയിലുകളിലൂടെ വൈറസുകള്‍ വ്യാപരിക്കുന്നത് ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്.
വെബ് സെക്യൂരിറ്റി കമ്പനിയായ മെസ്സേജ് ലാബ്സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. സ്പാം മെയിലുകളുടെ ആഗോള റേഷ്യോ 73.4 ശതമാനമാണെന്ന് പഠനത്തില്‍ പറയുന്നു. അതായത് ഓരോ 1.36 മെയിലിലും ഒന്ന് വൈറസ് ബാധിതമാണ്.
ഇന്ത്യയെ അപേക്ഷിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍ വൈറസ് ആക്രമണം കുറവാണ്. ന്യൂസിലാന്റില്‍ ഓരോ 768 ഇ-മെയിലുകളിലും ഒന്നില്‍ മാത്രമാണ് വൈറസുള്ളത്. ആസ്ത്രേല്യയില്‍ ഓരോ 298.7 ഇ-മെയിലുകളിലും ഒന്നില്‍ വൈറസുണ്ട്. കാനഡയില്‍ 158.4 ഇ-മെയിലുകളില്‍ ഒന്നില്‍ വൈറസ് കാണപ്പെടുന്നു.
ഏഷ്യയില്‍ ജപ്പാനിലാണ് വൈറസ് ആക്രമണം കുറഞ്ഞിരിക്കുന്നത്. ഇവിടെ 273.7 മെയിലുകളില്‍ ഒന്നിലാണ് വൈറസ് കാണപ്പെടുന്നത്. ചൈനയില്‍ 92.7 മെയിലുകളില്‍ ഒന്നില്‍ വൈറസുണ്ട്.
വ്യവസായ രംഗങ്ങളിലാണ് കൂടുതലും വൈറസ് ആക്രമണം നടക്കുന്നത്. സാമ്പത്തിക മേഖലയില്‍ മറ്റ് മേഖലകളെ അപേക്ഷിച്ച് വൈറസ് ആക്രണം കുറവാണ്- ഓരോ 177.9 മെയിലുകളിലും ഒന്നില്‍ വൈറസ്. ഐടി രംഗത്ത് 143 മെയിലുകളില്‍ ഒന്നില്‍ വൈറസ് കാണപ്പെടുന്നു.












Click it and Unblock the Notifications