കുവൈത്ത് വിസ നല്‍കുന്നത് പുനരാരംഭിക്കും
കോഴിക്കോട്: ഇന്ത്യയില്‍ നിന്നുള്ള അവിദഗ്‌ധ തൊഴിലാളികള്‍ക്ക് വിസ നല്‍കുന്നത് കുവൈത്ത് ഈയാഴ്ച പുനരാരംഭിക്കും. പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ തൊഴില്‍ ചട്ടങ്ങള്‍മൂലം ഡിസംബര്‍ മുതല്‍ കുവൈത്തില്‍ ജോലിചെയ്യാനായുള്ള വിസ സ്റ്റാമ്പിങ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. രണ്ടുദിവസത്തിനകം വിസ വിതരണം പുനരാരംഭിക്കും.
കുവൈത്ത് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുമായി പ്രവാസികാര്യ വകുപ്പധികൃതര്‍ ശനിയാഴ്ച ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയിലെത്തിയത്. തൊഴില്‍ കരാര്‍ സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്നാണ് രണ്ട് മാസമായി വിസവിതരണം കുവൈത്ത് നിര്‍ത്തിവെച്ചതെന്ന് വയലാര്‍ രവി വ്യക്തമാക്കി.
നിര്‍ത്തിവെച്ച വിസമുദ്രണം ചൊവ്വാഴ്ചയോടെ പുനരാരംഭിക്കും. തൊഴില്‍ കോണ്‍ട്രാക്ട് കാര്യത്തില്‍ ബഹ്‌റൈന്‍ സര്‍ക്കാറുമായുള്ള ചില പ്രശ്നങ്ങള്‍ ഇന്ത്യന്‍ എംബസി ഇടപെട്ട് താത്‌കാലികമായി പരിഹരിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് മിനിമം വേതനം പരമാവധി കൂട്ടിക്കിട്ടാനുള്ള നടപടി സ്വീകരിക്കും- രവി പറഞ്ഞു.












Click it and Unblock the Notifications