Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്തു നിന്നും പിണറായിയിലേക്ക്

കണ്ണൂര്‍: ഓരോ വിജയത്തിനു ശേഷം അതാഘോഷിക്കാന്‍ പിണറായി വിജയന്‍ പിണറായിയിലേക്ക് മടങ്ങുന്നു. പിണറായില്‍ നിന്ന് മലപ്പുറത്തേക്കും കോട്ടയത്തേക്കുമുള്ള ദൂരങ്ങള്‍ വിജയന്‍ താണ്ടിയത് ഒരു പോരാളിയുടെ വീര്യത്തോടെയാണ്.

മലപ്പുറം സംസ്ഥാന സമ്മേളനത്തിനു ശേഷം വിജയന്‍ പിണറായിയിലെ വീട്ടില്‍ പോയിരിക്കേണ്ടി വരുമെന്നായിരുന്നു വി.എസ് ഗ്രൂപ്പിനോട് ആഭിമുഖ്യമുള്ള മാധ്യമങ്ങള്‍ എഴുതിയത്. മലപ്പുറം സംസ്ഥാന സമ്മേളനത്തിനു ശേഷം വിജയന്‍ പിണറായിയിലേക്ക് തന്നെ മടങ്ങി. പക്ഷേ അത് വി.എസ് മാഹാത്മ്യം എഴുതുന്ന മാധ്യമങ്ങളുടെ പ്രവചനം പോലെയായിരുന്നില്ല. എതിരാളികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് നേടിയ വിജയം ആഘോഷിക്കാനായിരുന്നു.

വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കോട്ടയം സംസ്ഥാന സമ്മേളനത്തിനു ശേഷവും വിജയന്‍ പിണറായിയിലേക്ക് തന്നെ മടങ്ങി. പിണറായി എന്ന ഗ്രാമത്തില്‍ നിന്ന് താന്‍ താണ്ടിയ ദൂരങ്ങള്‍ ആഘോഷിക്കാനായി വീണ്ടും ജന്മനാട്ടിലേക്ക് ഒരു യാത്ര.

അടുത്ത സംസ്ഥാന സമ്മേളനം വരെ വിജയന്‍ സെക്രട്ടറിയായി തുടര്‍ന്നാല്‍ സിപിഎമ്മിന്റെ ചരിത്രത്തിലേക്കാവും അദ്ദേഹം നടന്നുകയറുന്നത്. ഏറ്റവും കൂടുതല്‍ കാലം സിപിഎം സംസ്ഥാന സെക്രട്ടറിയായ നേതാവ് എന്ന പദവി കൂടി വിജയന്‍ തന്റെ പേരിനൊപ്പം എഴുതിച്ചേര്‍ക്കും. 11 വര്‍ഷം സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ.കെ.നായനാര്‍ ആണ് ഏറ്റവും കൂടുതല്‍ കാലം സെക്രട്ടറിയായ നേതാവ്. അടുത്ത സംസ്ഥാന സമ്മേളനം വരെ സെക്രട്ടറിയായി തുടര്‍ന്നാല്‍ വിജയന്‍ സെക്രട്ടറി പദത്തില്‍ 12 വര്‍ഷം പൂര്‍ത്തിയാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+