റിലയന്‍സ് പവര്‍ ഉടമകള്‍ക്ക് ബോണസ്
മുംബെ : തങ്ങളെ വിശ്വാസിച്ചവരെ റിലയന്‍സ് കൈവിടില്ലെന്ന ധാരണ ഒരിക്കല്‍ കൂടി അനില്‍ അംബാനി ഉറപ്പിക്കുന്നു. വിപണിയില്‍ കനത്ത നഷ്ടം നേരിട്ട റിലയന്‍സ് പവര്‍ ഓഹരിയുടമകള്‍ക്ക് നഷ്ടപരിഹാരമായി ബോണസ് ഓഹരി നല്‍കാന്‍ റിലയന്‍സ് പവര്‍ തീരുമാനിച്ചു. പ്രഖ്യാപനം വന്നയുടന്‍ തന്നെ വിപണിയിലും അതിന്റെ സൂചന ദൃശ്യമാക്കി വില ഉയര്‍ന്നിട്ടുണ്ട്.
പബ്ലിക് ഇഷ്യുവില്‍ പണം മുടക്കിയവര്‍ക്ക് നേരിട്ട നഷ്ടത്തെക്കുറിച്ച് കമ്പനിയുടെ ഡയറക്ടര്‍ബോര്‍ഡ് ഈ മാസം 24ന് ചര്‍ച്ച ചെയ്യും. ഏതായാലും ബോണസ് ഓഹരി നല്‍കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
325 നിരക്കില്‍ വെളളിയാഴ്ച വ്യാപാരം അവസാനിപ്പിച്ച റിലയന്‍സ് പവര്‍ ഓഹരി ഈ പ്രഖ്യാപനം വന്നപ്പോള്‍ ഓഹരി വില 429 രൂപ വരെ ഉയര്‍ന്നു. 599 രൂപയ്ക്കാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച ഓഹരി ലിസ്റ്റ് ചെയ്തത്.
വിപണി സൂചികയിലുണ്ടായ കനത്ത ഇടിവാണ് റിലയന്‍സ് പവര്‍ ഓഹരികളെ പ്രതികൂലമായി ബാധിച്ചത്. ഏതായാലും തങ്ങളെ വിശ്വസിച്ച് പണം നിക്ഷേപിച്ചവരെ കൈവിടില്ലെന്ന അനില്‍ അംബാനിയുടെ കമ്പനിയുടെ പ്രഖ്യാപനത്തോടെ നിക്ഷേപകര്‍ അല്‍പം ആശ്വാസത്തിലാണ്.












Click it and Unblock the Notifications