ഈ കാറുകള്‍ ഇനിയെവിടെയും ഇടിക്കില്ല
ലണ്ടന്‍ : അപകടമൊഴിവാക്കാന്‍ ഡ്രൈവറുടെ കാലുകള്‍ സമയത്തു തന്നെ ബ്രേക്കുകളില്‍ അമര്‍ന്നില്ലെങ്കിലും കുഴപ്പമില്ല. ഇനി മറ്റ് വാഹനങ്ങളില്‍ ചെന്നിടിക്കാതിരിക്കാനായി ബ്രേക്ക് ചെയ്യുന്ന ജോലി കാര്‍ തന്നെ ചെയ്തോളും.
ബിഎംഡബ്ലൂവിന്റെ അഞ്ച്, ആറ് സീരിസ് കാറുകള്‍ക്കാണ് ഈ സവിശേഷതയുള്ളത്. ഒരു റഡാര്‍ ബീം ഉപയോഗിച്ച് കാറിന്റെ മുന്നിലുള്ള വാഹനങ്ങളുമായുള്ള അകലം കൃത്യമായി പാലിക്കുന്ന സംവിധാനമാണ് ഈ കാറുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ സംവിധാനമുള്ള കാറുകളില്‍ ആവശ്യമായ വേഗവും മുന്നിലെ വാഹനവുമായി പാലിക്കേണ്ട അകലവും ഡ്രൈവര്‍ക്ക് സെറ്റ് ചെയ്യാം. ഇങ്ങനെ സെറ്റ് ചെയ്താല്‍ പിന്നെ സ്റ്റിയറിംഗ് നിയന്ത്രിക്കുക എന്നതു മാത്രമായിരിക്കും ഡ്രൈവറുടെ ജോലി.
ഡ്രൈവറുടെ നിയന്ത്രണമില്ലാതെ തന്നെ ആവശ്യമായ സമയത്ത് കാറിന്റെ വേഗത കുറയുകയും വണ്ടി ഉടന്‍ നിര്‍ത്തുകയും ചെയ്യും. മുന്നില്‍ മറ്റൊരു വാഹനമില്ലാത്ത സമയത്ത് മാത്രമേ ഡ്രൈവര്‍ കാര്‍ നിര്‍ത്താനായി ബ്രേക്കില്‍ കാലമര്‍ത്തേണ്ടതുള്ളൂ.
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ സംവിധാനം താരതമ്യേന വില കുറഞ്ഞ കാറുകളിലും ഏര്‍പ്പെടുത്താനാകുമെന്ന് ബിഎംഡബ്ല്യൂ വക്താവ് പറഞ്ഞു.












Click it and Unblock the Notifications