7500 രൂപയ്ക്കു വേണ്ടി മകന്‍ അച്ഛനെ കൊന്നു
പട്ന: പോത്തിനെ വിറ്റു കിട്ടിയ 7500 രൂപയ്ക്കു വേണ്ടി മകന്‍ അച്ഛനെ കൊന്നു. പട്ന ജില്ലയിലെ നഗ്വന്‍ ഗ്രാമത്തിലാണ് സംഭവം.
അറുപതുകാരനായ സുദേശ്വര്‍ റാമിനെയാണ് മകന്‍ ലാല്‍ ബാബു ശ്വാസം മുട്ടിച്ച് കൊന്നത്. മൃതദേഹം വൈക്കോല്‍ക്കൂനയില്‍ തള്ളുകയും ചെയ്തു.
പോത്തിനെ വിറ്റു കിട്ടിയ 7500 രൂപയ്ക്കു വേണ്ടി ലാല്‍ ബാബു അച്ഛനുമായി വഴക്കിലേര്‍പ്പെട്ടിരുന്നു. പണം തന്റെ മൂന്ന് മക്കള്‍ക്കും തുല്യമായി വീതിച്ചു നല്‍കാന്‍ സുദേശ്വര്‍ റാം ഒരുങ്ങിയപ്പോള്‍ ആ പണം മുഴുവന്‍ തനിക്കു വേണമെന്ന് ലാല്‍ ബാബു ആവശ്യപ്പെടുകയായിരുന്നു.
രാത്രിയില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ലാല്‍ ബാബു സുദേശ്വറിനെ കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം ലാല്‍ ബാബുവിനെയും ഭാര്യയെയും കാണാതായി. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്.


Click it and Unblock the Notifications