തീവ്രവാദ ഭീഷണി: ദില്ലിയില്‍ ജാഗ്രതാ നിര്‍ദ്ദേശം
ദില്ലി: തീവ്രവാദി ആക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ദില്ലിയിലും ലഖ്‌നൊവിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു.
പൊലീസും സുരക്ഷാ അധികൃതരും തീവ്രവാദികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഷോപ്പിംഗ് മാളുകള്‍, വിമാനത്താവളങ്ങള്‍, റയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടും റയില്‍വേ പൊലീസിനോടും കനത്ത ജാഗ്രത പാലിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ലഖ്‌നൊ വിമാനത്താവളം തീവ്രവാദികള്‍ ആക്രമിക്കാനിടയുണ്ടെന്നാണ് സൂചന കിട്ടിയിരിക്കുന്നത്.
ദില്ലിയിലെ ഹസ്രത്ത് പഗഞ്‌ജിലും ചാര്‍ബാഗിലും പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്‌ച ഉച്ചയോടെയാണ് ഇന്റലിജന്‍സ് വിഭാഗത്തിന് തീവ്രവാദി ആക്രമണം സംബന്ധിച്ച സൂചന ലഭിച്ചത്. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.












Click it and Unblock the Notifications