ട്രെയിന്‍ ടിക്കറ്റ് മൊബൈല്‍ വഴി
ദില്ലി : പുതിയ പരീക്ഷണങ്ങളുടെ കൗതുകക്കാഴ്ചകള്‍ ഇത്തവണത്തെ റെയില്‍ ബജറ്റില്‍ ഏറെയുണ്ടാവുന്ന് പ്രതീക്ഷിക്കുന്നവരാണ് അധികവും. 'ലാലു മാജിക്' എന്ന് പേരു വീണ റെയില്‍വേ പരിഷ്കരണങ്ങളുടെ ഏറ്റവും മുന്തിയ രൂപമായിരിക്കും യുപിഎ മന്ത്രിസഭയുടെ അവസാന റെയില്‍വേ ബജറ്റ്.
ഇന്റര്‍നെറ്റ് വഴിയുളള റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് വന്‍പ്രചാരമായതിനു പിന്നാലെ എസ്എംഎസ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുളള പുതിയ സംവിധാനം ഇക്കുറി ലാലു ഏര്‍പ്പെടുത്തിയേക്കും.
ഇതുവരെ ലാലു അവതരിപ്പിച്ച എല്ലാ ജനപ്രിയ ബജറ്റുകളെയും കടത്തി വെട്ടുന്നതായിരിക്കും വരാനിരിക്കുന്ന ബജറ്റ്. റെയില്‍വേ ചാര്‍ജ് കൂടുകയില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കൂലി കുറച്ച് യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കുക എന്ന തന്ത്രം പയറ്റാനൊരുങ്ങുകയാണ് ലാലു.
യാത്രാക്കൂലി കുറയുമ്പോള്‍ ഉണ്ടാകുന്ന വരുമാനനഷ്ടം ചില സാധനങ്ങളുടെ ചരക്കുകൂലി വര്‍ദ്ധിപ്പിച്ച് നികത്താമെന്നാണ് ലാലു കണക്കുകൂട്ടുന്നത്. ചരക്കുകൂലിയിലെ വര്‍ദ്ധന കേരളത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യം കണ്ടറിയണം.
സ്ലീപ്പര്‍ ക്ലാസിലും മുകളിലേയ്ക്കും രണ്ടു മുതല്‍ അഞ്ചു ശതമാനം വരെ ഇളവാണ് പ്രതീക്ഷിക്കുന്നത്. ചാര്‍ജില്‍ 10 മുതല്‍ 20 രൂപ വരെ കുറയും. വിമാനയാത്രാക്കൂലിയിലെ ഇളവുകളോട് ഒരു കൈപൊരുതി നോക്കാന്‍ ലാലു മടിക്കുന്നില്ല.
കൂടുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിക്കാനും പദ്ധതിയുണ്ട്. ദീര്‍ഘദൂര തീവണ്ടികളിലെ ജനറല്‍ കോച്ചുകളുടെ എണ്ണം കുറവാണെന്ന പരാതി പരിഹരിക്കപ്പെടും.
കേരളത്തിന് പുതിയ ട്രെയിനുകള്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അതിവേഗപ്പാതയെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിനോടും അനുകൂലമായ പ്രതികരണം സംസ്ഥാനം പ്രതീക്ഷിക്കുന്നു.
ഫെബ്രുവരി 26നാണ് റെയില്‍വേ ബജറ്റ് അവതരിപ്പിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications