മന്യതക്ക് ഗോവ സര്‍ക്കാരിന്റെ നോട്ടീസ്
പണാജി: ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ഭാര്യ മന്യതയ്ക്ക് ഗോവ സര്‍ക്കാര്‍ നോട്ടീസ് അയച്ചു. വിവാഹ രജിസ്ട്രേഷനായി മന്യത സമര്‍പ്പിച്ച താമസ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
മന്യത നല്‍കിയിരിക്കുന്ന മേല്‍വിലാസത്തിലല്ല അവര്‍ താമസിക്കുന്നതെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അയച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. താമസ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയാല്‍ വിവാഹ രജിസ്ട്രേഷന് നിയമസാധുത ഉണ്ടാവില്ല. മന്യതയുടെ താമസ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാതിരിക്കാന്‍ മതിയായ തെളിവുകള്‍ ഹാജരാക്കേണ്ടതുണ്ട്.
താമസ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുവയ്ക്കാന്‍ അധികാരമുള്ള ഉന്നതോദ്യോഗസ്ഥനു പകരം ഒരു കീഴ് ജീവനക്കാരനാണ് മന്യതയുടെ താമസ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുവച്ചിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുവച്ച ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications