ലാവലിന്‍: മുന്‍ വൈദ്യുതിമന്ത്രിമാരെ ചോദ്യം ചെയ്യും
കൊച്ചി: ലാവലിന്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍വൈദ്യുതി മന്ത്രിമാരായ പിണറായി വിജയനെയും ജി കാര്‍ത്തികേയനെയും ചോദ്യം ചെയ്യുമെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
കേസിന്റെ അന്വേഷണം കാനഡിയിലേയ്‌ക്ക് വ്യാപിപ്പിക്കുമെന്നും സിബിഐ കോടതി അറിയിച്ചിട്ടുണ്ട്.
മുന്‍മന്ത്രിമാരെ ചോദ്യം ചെയ്യുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ല. ഇതുവരെ 49 പേരെ ചോദ്യം ചെയ്യുകയും 130 രേഖകള്‍ പരിശോധിക്കുകയും ചെയ്‌തിട്ടുണ്ട. കേസന്വേഷണം പുരോഗമിക്കുകയാണ്‌്- കേസുമായി ബന്ധപ്പെട്ട് സിബിഐ നല്‍കിയ സത്യവാങ്‌മൂലത്തില്‍ പറയുന്നു.
കേസില്‍ ഇതേവരെ രാഷ്ട്രീയ ഇടപെടലുകളോ സമ്മര്‍ദ്ദങ്ങളോ ഉണ്ടായിട്ടില്ലെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയപരിധി നിശ്ചയിക്കാനാവില്ലെന്നും സിബിഐ കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സിബിഐ സത്യവാങ്‌മൂലം നല്‍കിയത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications