എച്ച്‌എംടി പ്രശ്‌നം: ചൊവ്വാഴ്‌ച ഇടതുമുന്നണി യോഗം
തിരുവനന്തപുരം: എച്ച്‌എംടി ഭൂമി വിവാദം ചര്‍ച്ചചെയ്യുന്നതിനായി എല്‍ഡിഎഫ് ചൊവ്വാഴ്‌ച യോഗം ചേരും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതിയുലള്ള സമിതി നല്‍കിയ പഠനറിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ചചെയ്യും.
റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ സിപിഎം, സിപിഐ മന്ത്രിമാര്‍ക്കിടയില്‍ രൂക്ഷമായ ഭിന്നത ഉണ്ടായതിനെത്തുടര്‍ന്ന് മുന്നണിയോഗത്തില്‍ പ്രശ്‌നം ചര്‍ച്ചചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നിയമോപദേശത്തിനായി റിപ്പോര്‍ട്ട് അഡ്വക്കറ്റ് ജനറലിന് കൈമാറുകയും ചെയ്‌തു.
ഫെബ്രുവരി 20ന് നിയമസഭായോഗം ചേരുന്നതിനാല്‍ അതിന് മുമ്പേതന്നെ പ്രശ്‌നം ചര്‍ച്ചചെയ്‌ത് പരിഹരിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ഇതിനിടെ എച്ച്‌എംടി ഭൂമിയിടപാട് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്‌ചത്തേയ്‌ക്ക് മാറ്റിവച്ചു.
മറുപടി സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ ഒരാഴ്‌ചത്തെ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഹര്‍ജികള്‍ മാറ്റിയത്.
ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടന്മേല്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ നടപിടയെടുക്കുമെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയയ്‌ക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications