സോണിയയുടെ ഔദാര്യം സംസ്ഥാനത്തിന് വേണ്ടെന്ന് വി.എസ്
തിരുവനന്തനപുരം: എല്‍ഡിഎഫ് സര്‍ക്കാറിന് സോണിയ ഗാന്ധിയുടെ സൗജന്യം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
സംസ്ഥാനത്തിനെതിരെ യുപിഎ അധ്യക്ഷകൂടിയായ സോണി നടത്തിയ പ്രസ്‌താവനകള്‍ അവരുടെ പദവിയ്‌ക്കു ചേരാത്തതാണെന്നും വി.എസ് ആരോപിച്ചു.
കേന്ദ്ര നയങ്ങളാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് യാഥാര്‍ത്ഥ്യം മറച്ചുവച്ചാണ് സോണിയയുടെ അനുയായികള്‍ ചൊവ്വാഴ്‌ച ഹര്‍ത്താല്‍ നടത്തുന്നത്. രാഷ്ട്രീയമായ യാഥാര്‍ത്ഥ്യബോധമുണ്ടായിരുന്നെങ്കില്‍ 19ന് പ്രഖ്യാപിച്ച ഹര്‍ത്താലിലില്‍ നിന്നും അനുയായികളെ പിന്തിരിപ്പിക്കുകയായിരുന്നു സോണിയ ചെയ്യേണ്ടിയിരുന്നത്.
റേഷനരി വിഹിതം 82 ശതമാനം വെട്ടിക്കുറച്ചതാണ് കേരളത്തില്‍ അരിവില വര്‍ധിക്കാനിടയാക്കിയത്. അതിന്റെ പേരില്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത് വഞ്ചനയാണെന്ന് കോണ്‍ഗ്രസുകാരെയെങ്കിലും സോണിയ ബോധ്യപ്പെടുത്തേണ്ടിയിരുന്നു.
സോണിയയുടെയോ കോണ്‍ഗ്രസിന്റെയോ ഔദാര്യത്തിന് കേരളം കൈനീട്ടിയിട്ടില്ല. സംസ്ഥാനത്തിന്റെ അവകാശങ്ങളാണ് സര്‍ക്കാര്‍ ചോദിക്കുന്നത്- വി.എസ് പറഞ്ഞു
കേരളത്തോട് എന്തുമാകാമെന്നാണോ വൈക്കം വിശ്വന്‍
ഇടതുമുന്നണി ഭരണത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നടത്തിയ പ്രഖ്യാപനം ജനാധിപത്യ സമീപനങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആരോപിച്ചു.
കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണന സഹിക്കാവുന്നതിലും അപ്പുറമാണ്. കേരളത്തില്‍ എന്തുമാകാമോ എന്ന് ചോദിക്കുന്ന സോണിയയോട് തിരിച്ചു ചോദിക്കാനുള്ളത് കേരളത്തോട് എന്തുമാകാം എന്നാണോ ധരിച്ചത് എന്നാണ്.
പത്താം ധനകാര്യ കമ്മീഷന്‍ കേന്ദ്ര നികുതിയുടെ ഏതാണ് 3.9ശതമാനം കേരളത്തിന് നല്‍കിയതെങ്കില്‍ 13ാം കമ്മീഷന്‍ ആയപ്പോള്‍ അത് 2.7 ആക്കി വെട്ടിക്കുറച്ചു.
പൊതുവിതരണം സംവിധാനം തകര്‍ത്ത് പാവങ്ങളുടെ ജീവിതം ദുസ്സഹമാക്കിയതിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാറിനാണ്. ഇടതുസര്‍ക്കാറിനെതിരെയുളള സോണിയയുടെ ആഹ്വാനം സത്യമറിയുന്ന ജനങ്ങള്‍ തള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications