പിണറായിയ്‌ക്കെതിരെ പാര്‍ട്ടി ഓഫീസില്‍ ചുവരെഴുത്ത്
കോട്ടയ്‌ക്കല്‍: പാര്‍ട്ടി ഓഫീസിന്റെ ചുമരില്‍ വിഎസ് അച്യുതാനന്ദന് അനുകൂലമായും പിണറായി വിജയന് എതിരായും മുദ്രാവാക്യങ്ങളെഴുതിയ സിപിഎം പ്രവര്‍ത്തകന് മര്‍ദ്ദനം.
സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം നെച്ചിക്കാട്ട് പറമ്പില്‍ സിസി കുമാരന്റെ മകന്‍ സിസി ഉണ്ണിയാണ്(2) കെട്ടിടത്തിന്റെ ചുവരില്‍ അച്യുതാനന്ദന്‍ സിന്ദാബാദ് എന്നും പിണറായി വിജയന്‍ ഗോ ബാക്കെന്നും എഴുതിവെച്ചത്.
ഇതുകണ്ട സിപിഎം പ്രവര്‍ത്തര്‍ ഉണ്ണിയെ മര്‍ദ്ദിച്ച് മുറിയില്‍ പൂട്ടിയിടുകയും പിന്നീട് പൊലീസിന് കൈമാറുകയും ചെയ്‌തു. ഞായറാഴ്‌ച രാവിലെയാണ് മണ്ണഴി കോട്ടപ്പുറത്തെ സിപിഎം ഓഫീസിന്റെ ചുവരില്‍ നീലമഷികൊണ്ടാണ് ഉണ്ണി എഴുതിയ മുദ്രാവാക്യങ്ങള്‍ പ്രവര്‍ത്തരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഓഫീസ് ഉത്‌ഘാടകഫലകത്തില്‍ ഉത്‌ഘാടകനായിരുന്ന പിണറായി വിജയന്റെ പേരും നീലമഷികൊണ്ട് വെട്ടിക്കളഞ്ഞിട്ടുണ്ട്. കയ്യക്ഷരം കണ്ട് സംശയം തോന്നിയ പ്രവര്‍ത്തകര്‍ ഉണ്ണിയെ വീട്ടില്‍ നിന്നും പിടിച്ചിറക്കിക്കൊണ്ടുവരുയായിരുന്നു. ആ സമയത്ത് ഇയാളെട കയ്യില്‍ മഷിപുരണ്ടിരുന്നുവെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
ചോദ്യം ചെയ്‌തപ്പോള്‍ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പ്രവര്‍ത്തകര്‍ മര്‍ദ്ധനം തുടങ്ങിയപ്പോള്‍ താനാണ് ചുവരില്‍ മുദ്രാവാക്യങ്ങള്‍ എഴുതിയതെന്ന് ഉണ്ണി സമ്മതിച്ചു. പിന്നീട് അച്യുതാനന്ദനാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റ് നേതാവെന്നും ബാക്കിയുള്ളവര്‍ കപടന്‍മാരാണെന്നും ഉണ്ണി പാര്‍ട്ടിപ്രവര്‍ത്തകരുടെയും പൊലീസിന്റെയും മുന്നില്‍ ആവര്‍ത്തിച്ചു പറഞ്ഞു.
താനും ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരും കൂടി വിയര്‍പ്പൊഴുക്കിയാണ് പാര്‍ട്ടിയ്‌ക്ക് പുതിയ മന്ദിരം ഉണ്ടാക്കിയത്. പിണറായി പക്ഷത്തുള്ള പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള ദേഷ്യം കാരണമാണ് ഇങ്ങനെ ചെയ്‌തത്- ഉണ്ണി പൊലീസിനോട് പുറഞ്ഞു.
ചുവരെഴുത്തുകളെല്ലാം പാര്‍ട്ടിപ്രവര്‍ത്തകര്‍ രാവിലെ തന്നെ മായ്‌ചു കളഞ്ഞിരുന്നു. രണ്ടുവര്‍ഷം മുമ്പുവരെ ഡിവൈഎഫ്‌ഐയുടെ പൊന്‍മള പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു ഉണ്ണി.
ഇരുപക്ഷക്കാര്‍ക്കും പരാതിയില്ലാത്തതിനെത്തുടര്‍ന്ന് പൊലീസ് ഇയാളെ വിട്ടയച്ചു. ഇതിന് മുമ്പ് ഇതേ ഓഫീസിലെ ചുവരിലുള്ള ഇഎംഎസ് ചിത്രത്തില്‍ ചെളിതേച്ചത് വിവാദമായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications