2030ല്‍ കമ്പ്യൂട്ടറുകള്‍ മനുഷ്യനെപ്പോലെ ചിന്തിക്കുമെന്ന് പ്രവചനം
ലണ്ടന്‍: സാങ്കേതികവിദ്യാരംഗത്ത് ഇതേരീതിയിലുള്ള വികസനങ്ങള്‍ തുടരുകയാണെങ്കില്‍ 2030തോടെ മനുഷ്യബുദ്ധിയുള്ള കമ്പ്യൂട്ടറുകള്‍ ലഭ്യമാകുമെന്ന് പ്രവചനം.
ഇരുപതാം നൂറ്റാണ്ടിലുണ്ടായതിന്റെ മുപ്പത്തിരണ്ട് ഇരട്ടി വേഗത്തിലായിരിക്കും അടുത്ത അമ്പത് വര്‍ഷത്തില്‍ സാങ്കേതിക വിദ്യാരംഗത്ത് വളര്‍ച്ചയുണ്ടാവുകയെന്നാണ് അമേരിക്കന്‍ കമ്പ്യൂട്ടര്‍ ഗുരുവായ റെ കുര്‍സ്‌വിയല്‍ പറയുന്നത്. ഈ വളര്‍ച്ചയിലായിരിക്കും മനുഷ്യര്‍ക്ക് സമാനമായ ബുദ്ധിശക്തിയുള്ള കമ്പ്യൂട്ടറുകള്‍ നിര്‍മ്മിക്കപ്പെടുകയെന്നും അദ്ദേഹം പറയുന്നു.
ബോസ്‌റ്റണില്‍ നടന്ന 'അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്‍റ് ഓഫ് സയന്‍സി'നെ അഭിസംബോധനചെയ്യുന്നതിനിടയിലാണ് ഇദ്ദേഹം ഈ പ്രവചനങ്ങള്‍ നടത്തിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പലപ്രശ്‌നങ്ങളും പരിഹരിക്കാന്‍കഴിവുള്ള യന്ത്രങ്ങളായിരിക്കും 2020 ആകുമ്പോഴേയ്‌ക്കും ഉണ്ടാവുക.
കമ്പ്യൂട്ടറുകള്‍ മനുഷ്യനെപ്പോലെ ചിന്തിക്കാന്‍ തുടങ്ങുകയും ആശയവിനിമയം നടത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നവയായി മാറും. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ കമ്പ്യൂട്ടര്‍ ചിപ്പുകളിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെയും പുരോഗതിയെയും അടിസ്ഥാനപ്പെടുത്തി നടത്തി കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് താനീ പ്രവചനം നടത്തുന്നതെന്നാണ് റെ പറയുന്നത്.
പ്രകടനങ്ങള്‍ പുരോഗതിയുള്ളതാക്കിമാറ്റാനായി ശാസ്‌ത്രജ്ഞര്‍ കമ്പ്യൂട്ടറുകളില്‍ മൂന്ന് ഡൈമന്‍ഷനല്‍ ചിപ്പുകളായിരിക്കും ചേര്‍ക്കുക. ഈ ത്രി-ഡി ചിപ്പുകള്‍ 'ബയോളജിക്കള്‍ മോളിക്യൂള്‍സി'ല്‍ നിന്നും നിര്‍മ്മിക്കുന്നവയായിരിക്കും. ഇവ ലോഹ ചിപ്പുകളേക്കാള്‍ വേഗത്തിലും ഗുണത്തിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്നവയായിരിക്കും.
അടുത്ത ഇരുപത് വര്‍ത്തിനുള്ളില്‍ രോഗങ്ങളും വാര്‍ദ്ധക്യബാധയും തടയുന്ന കാര്യത്തില്‍ വന്‍മുന്നേറ്റം നടക്കുമെന്നും റെ പ്രവചിക്കുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications