തെരഞ്ഞെടുപ്പ് : പാകിസ്താനില്‍ പരക്കെ അക്രമം
ഇസ്ലാമാബാദ് : കൊലപാതകങ്ങളുടെയും അക്രമത്തിന്റെയും അകമ്പടിയോടെ പാകിസ്താനില്‍ വോട്ടെടുപ്പ് തുടങ്ങി. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയടക്കം അഞ്ചുപേരാണ് വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ വെടിയേറ്റ് മരിച്ചത്. നവാസ് ഷെരീഫിന്റെ പാര്‍ട്ടിയിലെ ആസിഫ് അഷറഫ് ആണ് തിരഞ്ഞെടുപ്പ് തീയതി തന്നെ വെടിയേറ്റ് മരിച്ച സ്ഥാനാര്‍ത്ഥി.
വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ഒട്ടേറെ പൊളിംഗ് ബൂത്തുകളില്‍ അക്രമം മൂലം തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചു. ജനറല്‍ പര്‍വേസ് മുഷാറഫിന്റെ രാഷ്ട്രീയഭാവി തീരുമാനിക്കപ്പെടുന്ന തിരഞ്ഞെടുപ്പില്‍ ഇനിയും വ്യാപകമായ അക്രമവും അട്ടിമറിയും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
ലാഹോറില്‍ തന്റെ മണ്ഡലത്തില്‍ പര്യടനം നടത്തവെയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ ആസിഫ് കൊല്ലപ്പെട്ടത്. അജ്ഞാതനാണ് ആസിഫിനു നേരെ വെടിയുതിര്‍ത്തത്. അദ്ദേഹത്തിന്റെ സെക്രട്ടറിയും സുരക്ഷാഭടനും വെടിയേറ്റ് മരിച്ചു.
ജനുവരി എട്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് പിപിപി നേതാവ് ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തെ തുടര്‍ന്നാണ് ഫെബ്രുവരി 18ലേയ്ക്ക് മാറ്റിയത്.
അക്രമവും വെടിവെയ്പ്പും വ്യാപകമായി അരങ്ങേറുന്നതിനിടെ, ജനാധിപത്യ പ്രക്രിയ തടസപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വീമ്പിളക്കുന്നുണ്ട്. എല്ലാ അക്രമങ്ങളെയും അടിച്ചമര്‍ത്തുമെന്ന് വിവരാവകാശ വകുപ്പ് മന്ത്രി നിസാര്‍ മേമന്‍ മുന്നറിയിപ്പ് നല്‍കി.
ഡിസംബര്‍ 27ന് റാവല്‍പിണ്ടിയിലെ തിരഞ്ഞെടുപ്പ് റാലിയ്ക്കു നേരെ നടന്ന ചാവേറാക്രമണത്തിലാണ് ബേനസീര്‍ കൊല്ലപ്പെട്ടത്. മരണം സംബന്ധിച്ച ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. പ്രചരണത്തിന്റെ സമാപന ദിവസവും പരച്ചിനറില്‍ പിപിപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ ചാവേറാക്രമണം നടക്കുകയും 47 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
ആകെയുളള 272 അസംബ്ലി സീറ്റില്‍ 269 എണ്ണത്തിലേയക്കും 570 പ്രവിശ്യാ സീറ്റുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് 7200ഓളം സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.
64176 ബൂത്തുകളില്‍ എട്ടുകോടി വോട്ടര്‍മാരാണ് വോട്ടവകാശം രേഖപ്പെടുത്തേണ്ടത്. ഇവയില്‍ മുപ്പതു ശതമാനവും പ്രശ്നബാധിത ബൂത്തുകളാണ്.
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications