ഒന്നാം നമ്പറിന് 55കോടി മുടക്കി ബിസിനസുകാരന്‍ റക്കോര്‍ഡിട്ടു
അബുദബി: കാറിന്റെ ഒന്നാം നമ്പര്‍ ലഭിക്കുന്നതിനായി 55 (5.22കോടി ദിര്‍ഹം) കോടി രൂപ ചെലവാക്കി ഒരു ബിസിനസുകാരന്‍ ലോക റക്കോര്‍ഡിട്ടു.
സൗദി അറേബ്യക്കാരനായ സയ്യിദ് അല്‍ ഖൗരിയാണ് 55 കോടി നല്‍കി കാറിന്റെ ഒന്നാം നമ്പര്‍ സ്വന്തമാക്കിയത്. അറേബ്യയിലെ എമിറേറ്റ്‌സ് പാലസില്‍ ശനിയാഴ്‌ചയായിരുന്നു നമ്പര്‍ ലേലം നടന്നത്.
ബിസിനസുകാരനായ അല്‍ ഖൗരി ബന്ധുവായ തലാല്‍ അലി മുഹമ്മദലി ഖൗരിയുടെ റക്കോര്‍ഡ് തകര്‍ത്താണ് വാശിയേറിയ മത്സരത്തിനൊടുവില്‍ ഒന്നാം നമ്പര്‍ കരസ്ഥമാക്കിയത്.
അഞ്ചാം നമ്പറിനായി തലാല്‍ അലി മുഹമ്മദ്‌ലി ഖൗരി മുമ്പുനടന്ന ലേലത്തില്‍ 2.52 കോടി ദിര്‍ഹം നല്‍കിയിരുന്നു. സൗദിയിലെ പ്രത്യേക നമ്പറുകളുടെ ലേലം ഈയിടെയായി സര്‍ക്കാറിന് വന്‍ ലാഭമാണ് നേടിക്കൊടുക്കുന്നത്.
സാധാരണ ഇവിടത്തെ വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന നമ്പര്‍ പ്ലേറ്റില്‍ അറബിയില്‍ക്കൂടി അക്കങ്ങള്‍ രേഖപ്പെടുത്താറുണ്ട്. എന്നാല്‍ ഖൗരി സ്വന്തമാക്കിയ നമ്പര്‍ പ്ലേറ്റില്‍ വെസ്റ്റേണ്‍ ന്യൂമറല്‍ മാത്രമേ രേഖപ്പെടുത്തുകയുള്ളു.
ശനിയാഴ്‌ച ഇത്തരത്തില്‍ 90 നമ്പറുകളുടെ ലേലമാണ് നടന്നത്. ഇതില്‍ മൊത്തം 24 മില്യന്‍ ഡോളറാണ് സര്‍ക്കാറിന് ലാഭമായി ലഭിച്ചത്.












Click it and Unblock the Notifications