ഓര്ക്കുട്ടിന് വീഡിയോ വൈറസുകള് ഭീഷണിയാകുന്നു
ബാംഗ്ലൂര്: ഇന്റര്നെറ്റിലെ പ്രമുഖ സൗഹൃദക്കൂട്ടായ്മയായ ഓര്ക്കുട്ടിന് വീഡിയോ വൈറസുകള് ഭീഷണിയാകുന്നു.
ഓര്ക്കുട്ടിലെ സ്ക്രാപ് സന്ദേശങ്ങളല് കൂടിയാണ് വീഡീയോ വൈറസുകള് പടരുന്നത്. പ്രമുഖ വീഡിയോ അപ് ലോഡിംഗ് സൈറ്റായ യുട്യൂബിന്റെ വിവിധ ക്ലിപ്പുകള് വഴിയും വൈറസ് പരക്കുന്നുണ്ട്.
സ്ക്രാപ്പില് വരുന്ന ചില ലിങ്കുകള് പ്രവര്ത്തനക്ഷമമാക്കുന്നതോടെ വൈറസ് പ്രവര്ത്തിക്കാന് തുടങ്ങുന്നു. പിന്നീട് ഇന്റര്നെറ്റ് എക്സ്പ്ലോറരര് പോലുള്ള പ്രോഗ്രാമുകള് പ്രവര്ത്തിക്കാതെ വരുന്നു.
സ്ക്രാപ്പില് വന്ന വീഡിയോ പ്രവര്ത്തിപ്പിച്ചാലും വൈറസ് കന്പ്യൂട്ടറില് കയറി പ്രവര്ത്തനം തകരാറിലാക്കും. അടുത്ത സുഹൃത്തുക്കളുടെ മേല് വിലാസത്തില് നിന്നായിരിക്കും സന്ദേശങ്ങള് വരുന്നത്.
ഇത് തുറക്കുന്നതോടെ സിസ്റ്റം ഗ്രൂപ്പിലുള്ള മറ്റ് സുഹൃത്തുക്കള്ക്കും ബന്ധപ്പെട്ടയാള് അറിയാതെ സ്ക്രാപ്പുകള് അയച്ചുകൊണ്ടിരിക്കും.
ഇംഗ്ലീഷല്ലാത്ത ഭാഷയില് ഇംഗ്ലീഷ് അക്ഷരങ്ങല് ഉപയോഗിച്ചാണ് സ്ക്രാപ്പ് വരുന്നത്. ഓഹിയോ എന്ന് തുടങ്ങുന്ന സ്ക്രാപ്പുകള് തുറക്കാതെ ഒഴിവാക്കുന്നതാണ് അഭികാമ്യമെന്നാണ് ഈ മേഖലയിലെ വിദഗ്ധര് പറയുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications