സ്‌നേഹം തെളിയിക്കാന്‍ ഭാര്യ സ്വയം തീയിട്ടു
ദില്ലി: ഭക്ഷണം കഴിക്കുന്നതിനിടയില്‍ ടിവിയില്‍ പ്രണഗാനം കണ്ടുകൊണ്ടിരുന്ന സ്‌ത്രീ പെട്ടന്നുണ്ടായ വികാരത്തള്ളിച്ചയില്‍ സ്വയം തീകൊളുത്തി.
പഞ്ചാബിലെ നവന്‍ഷര്‍ ജില്ല സ്വദേശിയായ മഞ്‌ജു(23)ആണ് പ്രണയഗാനം കണ്ടപ്പോഴുണ്ടായ വികാരപാരവശ്യത്തെത്തുടര്‍ന്ന് സ്വയം തീയിട്ടത്. ശനിയാഴ്ച രാത്രി ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിക്കാനിരിക്കമ്പോഴാണ് മഞ്‌ജു ഗാനരംഗം കാണുന്നത്.
അപ്പോള്‍ വര്‍ധിച്ചസ്‌നേഹത്തോടെ ഭര്‍ത്താവിനോട് എനിയ്‌ക്ക് നിങ്ങളെ ജീവനാണെന്നും നിങ്ങള്‍ക്കുവേണ്ടി മരിക്കാന്‍ വരെ തയ്യാറാണെന്നും പറഞ്ഞാണ് മഞ്‌ജു അകത്തുപോയി മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയത്.
ശരീരത്തില്‍ തൊണ്ണൂറു ശതമാനം പൊള്ളലേറ്റ മഞ്‌ജു ഇപ്പോള്‍ ചികിത്സയിലാണ്. നാലുവര്‍ഷമായി മഞ്‌ജുവിന്റെ വിവാഹം കഴിഞ്ഞിട്ട്. എന്തിനാണ് ഭാര്യ തീകൊളുത്തിയതെന്ന കാര്യം ഭര്‍ത്താവ് സത്‌നം സിംങിന് ഇപ്പോഴും അറിയില്ല.
എനിക്കുവേണ്ടി ഞാന്‍ മരിക്കാന്‍ വരെ തയ്യാറാണെന്ന് പറഞ്ഞുകൊണ്ടാണ് മഞ്‌ജു തീകൊളുത്തിയത് ഗാനരംഗം കണ്ടിരിക്കുമ്പോഴാണ് അതിനായി എഴുന്നേറ്റ് പോയത്. അത്രമാത്രേ എനിയ്‌ക്കറിയുകയുള്ളു. ഞാന്‍ തീകെടുത്താന്‍ ശ്രമിക്കുമ്പോഴും മരിക്കാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു മഞ്‌ജു- സംഭവത്തിന്റെ നടുക്കം വിട്ടുമാറാതെ ഭര്‍ത്താവ് പറയുന്നു.
ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കമ്പോള്‍ സത്‌നത്തിനും പൊള്ളലേറ്റിട്ടുണ്ട്. ഇതുകൊണ്ടുമാത്രം തീര്‍ന്നില്ല പൊല്ലാപ്പ് പൊള്ളലേറ്റ ഭാര്യയെയും കൊണ്ട് ഇയാള്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഭാര്യയെ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നും ഇത് പൊലീസ് കേസാണെന്നുമാണത്രേ അവിടത്തെ ഡോക്ടര്‍ പറഞ്ഞത്.
തുടര്‍ന്നാണ് അടുത്തുള്ള സിവില്‍ ആശുപത്രിയിലേക്ക് മഞ്‌ജുവിനെ കൊണ്ടുപോയത്. പൊള്ളലേറ്റ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ വളരെ ബുദ്ധിമുട്ടിയാണ് ഒരു വാഹനം കിട്ടിയതെന്നും സത്‌നം പറയന്നു.












Click it and Unblock the Notifications