വിലക്കയറ്റം: യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി
തിരുവനന്തപുരം: വിലക്കയറ്റത്തിനും ഇടതുമുന്നണി സര്‍ക്കാറിന്റെ മറ്റു ഭരണവീഴ്‌ചകള്‍ക്കുമെതിരെ യുഡിഎഫ് ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
തിരുവനന്തപുരം ജില്ലയെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചിട്ടില്ല. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാലിനെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവിടെ സ്വകാര്യ വാഹനങ്ങളും കെഎസ്‌ആര്‍ടിസി ബസ്സുകളുമെല്ലാം സര്‍വ്വീസ് നടത്തുന്നുണ്ട്.
കൊച്ചിയില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യവാഹനങ്ങള്‍ ഓടുന്നുണ്ട്. ഏതാനും ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. കെഎസ്‌ആര്‍ടിസി ബസ്സുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. കണ്ടെയ്‌നര്‍ വാഹനങ്ങള്‍ സജീവമായി സര്‍വ്വീസ് നടത്താത്തതിനാല്‍ ചരക്കുനീക്കത്തെ ബാധിച്ചേയ്‌ക്കുമെന്ന് സൂചനയുണ്ട്.
കൊല്ലം പത്തനം തിട്ട ജില്ലകളില്‍ ഹര്‍ത്താല്‍ ഭാഗികമാണ്. എന്നാല്‍ മലബാര്‍ ജില്ലകളില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. സ്വകാര്യവാഹനങ്ങള്‍ മാത്രമേ ഓടുന്നുള്ളു. കെഎസ്‌ആര്‍ടിസിയുടെ ആദ്യ സര്‍വ്വീസുകള്‍ മുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പിഎസ് സി, കേരള യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി എന്നിവ ചൊവ്വാഴ്ച നടത്താന് നിശ്ചയിച്ചിരുന്ന പരീക്ഷകളും അഭിമുഖങ്ങളും ഹര്ത്താല് പ്രമാണിച്ച് മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ പരീക്ഷാ തീയതികള് പിന്നീട് അറിയിക്കുമെന്ന് മൂന്ന് കേന്ദ്രങ്ങളും അറിയിച്ചു.
കാസര്‍കോട് ജില്ലയിലെ നാല് പഞ്ചായത്തുകളെയും പാലക്കാട് രണ്ട് നിയോജക മണ്ഡലങ്ങളിലെ ഏതാനും ഭാഗങ്ങളെയും ഉത്സവങ്ങള്‍ പ്രമാണിച്ച് ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ നടക്കുന്ന അക്രമങ്ങളും നിര്‍ബ്ബന്ധിത ഹര്‍ത്താലും നേരിടാന്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഹര്‍ത്താല്‍ ദിനത്തില്‍ ജനജീവിതം തടസ്സപ്പെടുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വിലക്കയറ്റം തടയുക, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സംസ്ഥാന നികുതി ഉപേക്ഷിക്കുക, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications