Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ത്താല്‍ പൂര്‍ണ്ണം, പലയിടത്തും സംഘര്‍ഷാവസ്ഥ

തിരുവനന്തപുരം: അവശ്യവസ്‌തുക്കളുടെ വിലവര്‍ധനയിലും ഭരണ വീഴ്‌ചയിലും പ്രതിഷേധിച്ച്‌ യുഡിഎപ്‌ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ പൂര്‍ണ്ണം.

ചിലയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്‌ആര്‍ടിസി ബസ്സിന്‌ കല്ലെറിഞ്ഞു. ഇവിടെ കടകള്‍ ബലമായി അടപ്പിക്കുകയും ബസ്സുകള്‍ക്കുനേരെയുള്ള അക്രമം തുടരുകയും ചെയ്യുന്നു.

തിരുവനന്തപുരത്ത് യു.ഡി.എഫിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഹര്‍ത്താലിനോട് അനുബന്ധിച്ച് നടന്ന മാര്‍ച്ചിനു നേരെ ഹര്‍ത്താല്‍ വിരുദ്ധര്‍ കല്ലേറു നടത്തി. എന്നാല്‍ കല്ലേറില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. മാര്‍ച്ച് കിഴക്കേകോട്ടയില്‍ നിന്ന് സെക്രട്ടറിയേറ്റ് ഭാഗത്തേക്കാണ് നീങ്ങിയത്.

യു..ഡി.എഫ് പ്രവര്‍ത്തകര്‍ കല്ലേറിനെതിരെ പ്രതികരിക്കരുതെന്ന് നേതാക്കള്‍ പറഞ്ഞതോടെ മാര്‍ച്ച് മുന്നോട്ട് നീങ്ങുകയായിരുന്നു. യുഡി‌എഫ് നേതാവ് വി‌എസ് ശിവകുമാറിന്‍റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുന്നത്. അക്രമ സംഭവങ്ങളെ നേരിടാന്‍ പൊലീസ് കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ആണ് സെക്രട്ടറിയേറ്റിനു മുന്നില്‍ ഒരുക്കിയിരിക്കുന്നത്.

കോട്ടയത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്‌. ഇവിടെ കൗണ്‍സിലറുടെ നേതൃത്വത്തിലെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ സബ്‌ ട്രഷറി ജീവനക്കാരെ ഭീഷണിപ്പെടുത്തി. ജീപ്പ്‌ ഡ്രൈവറെ മര്‍ദ്ദിയ്‌ക്കുകയും കടകള്‍ ബലമായി അടപ്പിക്കുകയും ചെയ്‌തു. എല്‍ഐസി ജീവനക്കാരെ ഓഫീസില്‍ നിന്നും ഇറക്കിവിട്ടത്‌ സംഘര്‍ഷത്തിന്‌ ഇടയാക്കി.

കൊല്ലം ചവറിയില്‍ കെഎസ്‌ഇബി ഓഫീസ്‌ അടപ്പിക്കാനെത്തിയ ഹര്‍ത്താലനുകൂലികളും പൊലീസും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോട്ട്‌ ഹോട്ടലിന്‌ നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ഹോട്ടലിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്‌.

മലപ്പുറം ജില്ലയിലും അങ്ങിങ്ങ്‌ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ചേര്‍ത്തലയിലും അമ്പലപ്പുഴയിലും കെഎസ്‌ആര്‍ടിസി ബസ്സുകള്‍ക്കുനേരെ കല്ലേറുണ്ടായി.

വയനാട്ടിലെ കല്‍പ്പറ്റയില്‍ പ്രകടനം നടത്തിയ 13 യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ മുന്‍കരുതലെന്ന നിലയില്‍ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

വിലക്കയറ്റം തടയുക, പൊതു വിതരണ സംവിധാനം ശക്തിപ്പെടുത്തുക, ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ ഹര്‍ത്താല്‍.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+