കോണ്‍ഗ്രസ് ചാനലില്‍ ആന്റണിയെ കളിയാക്കാമോ?
തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ ചാനലായ ജയ് ഹിന്ദ് ടിവി തന്നെ "ക്രൂരവും പൈശാചികവുമായി" പരിഹസിച്ചതില്‍ ആന്റണിക്ക് രോഷം. പരിഹാസത്തില്‍ അസ്വസ്ഥനായ ആന്റണി ചാനല്‍ എഡിറ്ററും സിഒഒയുമായ സണ്ണിക്കുട്ടി എബ്രഹാമിനോട് പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ചാനലിലെ ഹാസ്യ പരിപാടിയായ വായാടിക്കുന്ന് എന്ന ഹാസ്യ പരമ്പരയിലാണ് കരുണാകരനും ആന്റണിയും തമ്മിലുളള അടുപ്പം ചൂണ്ടിക്കാട്ടി പരിഹാസം ചൊരിഞ്ഞത്. ചാനലുകളിലും ഹാസ്യ പരിപാടികളിലും ആന്റണിയുടെ അപരനായി ശ്രദ്ധ പിടിച്ചു പറ്റിയ രാജീവ് കളമശേരിയാണ് ഈ പരിപാടിയില്‍ ആന്റണിയെ അവതരിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ചാനലില്‍ ആന്റണിയ്ക്കെതിരെ പരിഹാസം പ്രത്യക്ഷപ്പെട്ടത് അടുത്ത കെപിസിസി യോഗത്തിലും വിവാദമായേക്കും.
സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ആന്റണിയെ അറിയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ അനുയായികള്‍ അത് വിശ്വസിച്ച മട്ടില്ല. കോണ്‍ഗ്രസിലുളള ചിലര്‍ പ്രത്യേക താല്‍പര്യമെടുത്താണത്രേ പരിപാടി സംപ്രേക്ഷണം ചെയ്തത്.
ആന്റണിയും കരുണാകരനും തമ്മിലുളള ബന്ധത്തെയാണ് നിശിതമായ നര്‍മ്മത്തിലൂടെ പരിപാടിയില്‍ ചര്‍ച്ച ചെയ്യുന്നത്. വിമര്‍ശനത്തിന് മൂര്‍ച്ചയേകാന്‍ ഇരുവരും തമ്മിലുളള വാള്‍പയറ്റും പരിപാടിയില്‍ കാണിക്കുന്നുണ്ട്.
കരുണാകരന്‍ കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചു വന്നതില്‍ അമര്‍ഷമുളള കെപിസിസിയിലെ ചിലരാണത്രേ ഈ പരിപാടിയ്ക്ക് പിന്നില്‍. കരുണാകരന്റെ മടങ്ങി വരവില്‍ നിര്‍ണായക പങ്കുവഹിച്ചത് ആന്റണിയാണ്. കരുണാകരനെ തിരികെ കൊണ്ടുവരാന്‍ ആന്റണി നടത്തുന്ന ശ്രമങ്ങളോട് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുളള സംസ്ഥാന നേതൃത്വം അനുകൂലമായല്ല പ്രതികരിച്ചിരുന്നത്.
ഏതായാലും കോണ്‍ഗ്രസ് ചാനലില്‍ തന്നെ പരിഹസിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ആന്റണി തന്റെ ഉറച്ച അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെപിസിസി നേതൃത്വവും പ്രശ്നം ഗൗരവമായി എടുത്തതായാണ് സൂചന. വായാടിക്കുന്ന് എന്ന പരിപാടി ഇനിയെത്ര കാലം ജയ് ഹിന്ദ് ടിവി സംപ്രേക്ഷണം ചെയ്യുമെന്ന് മാത്രമാണ് അറിയാനുളളത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications