അരിവില കൂടിയതിനാല്‍ വയറുനിറച്ച് ഉണ്ണരുതെന്ന് മന്ത്രി
സുല്‍ത്താന്‍ ബത്തേരി: അരിയുടെ വില ഇനി കുറയാന്‍ സാധ്യതയില്ലാത്തതിനാല്‍ വയറുനിറച്ചുകഴിയ്‌ക്കുന്ന ശീലം ഉപേക്ഷിക്കണമെന്ന് കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍.
അരിയുടെ വില ഇരുപത് രൂപയാണ്. ഇനി കുറയാനുള്ള സാധ്യതയില്ല. നമ്മളെ സംബന്ധിച്ചിടത്തോളം വയറുനിറച്ചുകഴിയ്‌ക്കുന്നതാണ് ശീലം. ഇനി വയറിന്റെ വലിപ്പം കുറയ്‌ക്കണം- വയനാട് ജില്ലാ കര്‍ഷക സംഗമം ഉത്‌ഘാടനം ചെയ്‌തുകൊണ്ട് കൃഷിമന്ത്രി പറഅഞ്ഞു.
അടുത്തവര്‍ഷം അരി ഇറക്കുമതി ചെയ്യേണ്ടിവരും. സബ്‌സിഡി കൊടുത്താല്‍ മാത്രമേ ഇനി വില കുറയ്‌ക്കാന്‍ കഴിയൂയെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് അരിവില കൂടിയപ്പോള്‍ അരിഭക്ഷണത്തിന് മലയാളികള്‍ പകരം പാലും മുട്ടയും ഇറച്ചിയും ശീലമാക്കണമെന്ന് ഭക്ഷ്യമന്ത്രി സി ദിവാകരന്‍ പറഞ്ഞത് വിവാദമായിരുന്നു. ദിവാകരന്റെ പ്രസ്‌താവനയെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലായിരുന്നു മുല്ലക്കരയുടെയും ഉപദേശം.
വില കുറയുമെന്നതിനാല്‍ റബ്ബര്‍ കൃഷിയിലേയ്‌ക്കു കര്‍ഷകര്‍ ഇനിയധികം ശ്രദ്ധവെയ്‌ക്കേണ്ട. 2013ല്‍ റബ്ബറിന് വിലയിടിയും. ഇപ്പോള്‍ വയനാട്ടുകാര്‍ കൃഷി തുടങ്ങിയാല്‍ വെട്ടാനാകുമ്പോഴേയ്‌ക്കും വിലയിടിവായിരിക്കും നേരിടേണ്ടിവരുന്നത്. വയനാടിന് നല്ലത് കുരുമുളക് തന്നെയാണ്. അതിന് വിലകൂടാനാണ് സാധ്യത- മന്ത്രി നിര്‍ദ്ദേശിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications