Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ സംഘം പൊന്നമ്പലമേട്ടിലെത്തിയത്‌ ശുപാര്‍ശക്കത്തുമായി

തിരുവനന്തപുരം: പൊന്നമ്പലമേട്ടില്‍ വിദേശികള്‍ പൂജനടത്തിയതിനെക്കുറിച്ച്‌ പ്രാഥമിക അന്വേഷണം നടത്തിയ റാന്നി ഡിഎഫ്‌ഒ വനം മന്ത്രി ബിനോയ്‌ വിശ്വത്തിന്‌ റിപ്പോര്‍ട്ട്‌ നല്‍കി.

കേന്ദ്ര മന്ത്രിമാരായ രഘുപതി, ഡി രാജ എന്നിവരുടെ ശിപാര്‍ശ കത്തുമായി വന്നതുകൊണ്‌ടാണ്‌ വിദേശികള്‍ക്ക്‌ പൊന്നമ്പലമേട്ടിലേക്ക്‌ പ്രവേശനം അനുവദിച്ചതെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പൂജ നടത്തിയതിനെക്കുറിച്ച്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളൊന്നുമില്ലെന്നാണ്‌ സൂചന.

ഈ മാസം 15നാണ്‌ 55 പേര്‍ അടങ്ങുന്ന ഫ്രഞ്ചുസംഘം പൊന്നമ്പലമേട്ടിലെത്തി പൂജ നടത്തിയത്‌. റിസര്‍വ്‌ വനമായി പ്രഖ്യാപിച്ച ഈ പ്രദേശത്ത്‌ സന്ദര്‍ശനാനുമതി ഉണ്‌ടായിരുന്നില്ല.

ഇവിടെ വിദേശ സംഘം കടക്കുകയും പൂജ നടത്തുകയും ചെയ്‌തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്‌ വന്നതിനെത്തുടര്‍ന്നാണ്‌ വനം മന്ത്രി അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.

സംഭവം വിവാദമായതിനെത്തുടര്‍ന്ന്‌ മുഖ്യവനപാലകന്‍ ടി.എം മനോഹരനോട്‌ ഇത്‌ സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്താന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്‌ട്‌.

ഇതേക്കുറിച്ച്‌ തിങ്കളാഴ്‌ച തന്നെ മുഖ്യവനപാലകന്‍ ഗുഡ്രിക്കല്‍ ഫോറസ്റ്റ്‌ റേഞ്ച്‌ ഓഫീസറോട്‌ വിശദീകരണം തേടിയിട്ടുണ്‌ട്‌. സംഭവത്തക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ ദേവസ്വം മന്ത്രി ജി സുധാകരനും വ്യക്തമാക്കിയിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+