നാല് വൃക്കകളുമായി പതിനെട്ടുകാരി ലാറ മൂണ്‍
ലണ്ടന്‍: പ്രകൃതി കനിഞ്ഞു നല്‍കിയ നാലു വൃക്കകളില്‍ രണ്ടെണ്ണം ദാനം ചെയ്യാനൊരുങ്ങി ലാറ മൂണ്‍.
ബ്രീട്ടിഷുകാരിയായ ലാറയ്‌ക്ക് പ്രവര്‍ത്തനക്ഷമമായ നാലു വൃക്കകളാണുള്ളത്. മാറാത്ത വയറുവേദനയുമായാണ് പതിനെട്ടുകാരിയായ ലാറ ഡോക്ടറെ കാണാനെത്തിയത്.
പിന്നീട് നടന്ന അള്‍ട്രാ സൗണ്ട് പരിശോധനയില്‍ വേണ്ടതില്‍ കൂടുതല്‍ വൃക്കകളുള്ളതുകൊണ്ടാണ് ലാറയ്‌ക്കു വേദന മാറാത്തതെന്ന് ഡോക്ടര്‍ കണ്ടെത്തുകയായിരുന്നു.
രണ്ടിലേറെ വൃക്കകളുള്ള വ്യക്തികള്‍ അപൂര്‍വ്വമായി ജനിക്കാറുണ്ടെങ്കിലും ഒരേ പോലെ പ്രവര്‍ത്തിക്കുന്ന നാല് വൃക്കകളുള്ളവര്‍ വളരെ അപൂര്‍വ്വമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
എനിയ്‌ക്ക് പ്രൃകൃതി നാല് വൃക്കകള്‍ തന്നു. ഇവനാലും പ്രവര്‍ത്തിക്കുന്നു. എനിയ്‌ക്കു രണ്ടെണ്ണമല്ലേ ആവശ്യമുള്ള ബാക്കിയുള്ളവ ഞാന്‍ ദാനം ചെയ്യും. ഇപ്പോള്‍ ഈ പ്രായത്തില്‍ത്തന്നെ എനിയ്‌ക്ക് ഇതുകൊണ്ട് ആരെയെങ്കിലും സഹായിക്കാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം- ലാറ പറയുന്നു.
125 ആളുകളില്‍ ഒരാള്‍ക്കെന്ന തോതില്‍ രണ്ടില്‍ കൂടുതല്‍ വൃക്കളുണ്ടായേയ്‌ക്കുമെന്നാണ് വൈദ്യശാസ്‌ത്രം കണക്കാക്കുന്നത്. മിക്കതും ഒരു അവയവത്തോട് ചേര്‍ന്നായിരിക്കും ഉണ്ടാവുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് വൈദ്യശാസ്‌ത്രത്തിന് ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇത് ആരോഗ്യത്തിന് വലിയ പ്രശ്‌നങ്ങളുണ്ടാക്കില്ലെങ്കിലും മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഒരു വര്‍ഷം മുമ്പുണ്ടായ ഒരു കാറപകടത്തെത്തുടര്‍ന്നാണത്രേ ലാറയ്‌ക്ക് വിട്ടുമാറാത്ത വയറുവേദന അുനുഭവപ്പെടാന്‍ തുടങ്ങിയത്. തുടര്‍ന്ന് ചികിത്സതേടിയപ്പോഴാണ് സ്‌കാനിംഗ് നടത്താന്‍ നിര്‍ദ്ദേശം ലഭിച്ചത്.
യഥാര്‍ത്ഥത്തില്‍ സ്‌കാനിംഗ് കഴിഞ്ഞാല്‍ എന്തെങ്കിലും ദുഖവാര്‍ത്തയായിരിക്കും ഡോക്ടര്‍ പറയുകയെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ എനിയ്‌ക്ക് നാലു വൃക്കകളുണ്ടെങ്കിലും രണ്ടെണ്ണം ആര്‍ക്കെങ്കിലും ദാനം ചെയ്യാമെന്നുമുള്ള സന്തോഷവാര്‍ത്തയാണ് എനിയ്‌ക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്- ലാറ പറയുന്നു.












Click it and Unblock the Notifications