സുവിശേഷ പ്രവര്ത്തകന് ഡിജിഎസ് ദിനകരന് അന്തരിച്ചു
ചെന്നൈ: ലോകപ്രശസ്ത സുവിശേഷ പ്രാസംഗികനും, ജീസസ് കാള്‍ മിനിസ്‌ട്രി സ്ഥാപകനുമായ ഡി.ജി.എസ് ദിനകരന്‍(74) അന്തരിച്ചു.
ഹൃദയ,കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജനുവരി 29 മുതല്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മരണാനന്തര ചടങ്ങുകള്ക്കായി മൃതദേഹം വസതിയിലേക്ക് കൊണ്ടു പോയി. ഇവാഞ്ചിലിക്കല്‍ സൊസൈറ്റി സഭാംഗമായിരുന്നു അദ്ദേഹം.
ഒരു സ്വകാര്യ ബാങ്കിലെ ഉയര്‍ന്ന ജോലി ഉപേക്ഷിച്ചാണ് ദിനകരന് ആത്മീയവഴി തെരഞ്ഞെടുത്തത്. അദ്ദേഹം എഴുതിയ 'ദി ഗിഫ്‌റ്റ്‌സ് ഓഫ് ഹോളി സ്‌പിരിറ്റെ'ന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഭാര്യ സ്‌റ്റെല്ലയും മകന്‍ പോളും ഇദ്ദേഹത്തിനൊപ്പം ആത്മീയ പാത പിന്‍തുടരുന്നു. ജീസസ് കാള്‍ മിനിസ്‌ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി ഉള്പ്പെടെയുള്ള പ്രമുഖര് അദ്ദേഹത്തിന് അന്തിമോപചാരം അര്പ്പിച്ചു.












Click it and Unblock the Notifications