അക്കാദമിയിലേക്ക് മത്സരിച്ച് എം.ടി തോറ്റു
ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.ടി. വാസുദേവന്‍ നായര്‍ക്ക് പരാജയപ്പെട്ടു. ബംഗാളില്‍ നിന്നുള്ള സുനില്‍ ഗംഗോപാധ്യായയാണ് എം.ടിയെ തോല്പിച്ച് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
അക്കാദമി ജനറല്‍ കൗണ്‍സിലിലിലെ തൊണ്ണൂറംഗങ്ങള്‍ വോട്ട് ചെയ്ത തിരഞ്ഞെടുപ്പില്‍ സുനില്‍ ഗംഗോപാധ്യായയ്ക്ക് നാല്‍പ്പത്തി അഞ്ചും എംടിക്ക് നാല്‍പതും വോട്ടുകള്‍ ലഭിച്ചു.
സുനില്‍ ഗംഗോപാധ്യായ, എം.ടി. വാസുദേവന്‍ നായര്‍, സത്യവ്രത് ശാസ്‌ത്രി എന്നിവരാണ് മത്സരിച്ചത്. നിലവിലെ പ്രസിഡന്റായ ഗോപിനാഥ് നാരംഗിന്റെ പിന്തുണ ഗംഗോപാധ്യായയ്ക്ക് ഉണ്ടായിരുന്നു.












Click it and Unblock the Notifications