രാജ്... വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിയ്‌ക്കൂ
മുംബൈ: അന്യസംസ്ഥാനക്കാരോട് കാണിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാധ്യക്ഷന്‍ രാജ് താക്കറെയ്‌ക്ക്
വിദ്യാര്‍ത്ഥികളുടെ നിവേദനം.
മുംബൈയിലെ വിബ്‌ജിയോര്‍ ഹൈ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അന്യസംസ്ഥാനക്കാരോടുള്ള വെറുപ്പുപേക്ഷിക്കാന്‍ താക്കറെയോട് ആവശ്യപ്പെടുന്നത്.
എംഎന്‍എസിന്റെ മണ്ണിന്റെ മക്കള്‍ വാദവും തുടര്‍ന്ന് മുംബൈ തെരുവുകളിലുണ്ടായ കലാപത്തിന്റെയും പശ്ചാത്തലത്തില്‍ ക്ലാസ് മുറികളില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വിദ്യാര്‍ത്ഥികല്‍ രാജ് താക്കറെയ്‌ക്കുള്ള കത്ത് തയ്യാറാക്കിയത്.
കുട്ടികള്‍ താക്കറെയുടെ വീട്ടില്‍ച്ചെന്ന് കത്ത് കൈമാറണമെന്നാണ് ആഗ്രഹിക്കുന്നത്. പക്ഷേ അത് സാധിക്കുന്ന കാര്യമല്ല. അതിനാല്‍ കത്ത് താക്കറെയുടെ മേല്‍വിലാസത്തില്‍ അയയ്‌ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്- വിബ്‌ജിയോര്‍ സ്‌കൂള്‍ ഡയറക്ടര്‍ കവിത സാഹെ പറയുന്നു.
ഞങ്ങള്‍ രാഷ്ട്രീയ നേതാവായ രാജ് താക്കറെയെ ഉപദേശിക്കാന്‍ ശ്രമിക്കുകയല്ല ചെറിയ ഒരു അപേക്ഷ അദ്ദേഹത്തിന്റെ മുന്നില്‍ വെയ്‌ക്കുകയാണ്. ഭാഷാപരമായ വ്യത്യാസങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ ഉണ്ടാവരുതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ക്കും രാജ്യത്തോട് കടപ്പാടുണ്ട്. ഇത് ഞങ്ങളുടെ കടമയാണ്- കുട്ടികള്‍ പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications