കൊല്‍ക്കത്തയില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു
കൊല്‍ക്കത്ത: നഗരത്തിലെ മധ്യംഗ്രാം സ്‌കൂളില്‍ പ്രത്യേക ക്ലാസ് വാഗ്‌ദാനം ചെയ്‌ത് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചു. ചൊവ്വാഴ്‌ച ഒന്‍പതാംക്ലാസുകാരിയായ കുട്ടിയുടെ മാതാവ് വന്ന് പ്രിന്‍സിപ്പലിന് പരാതിനല്‍കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ഫിസിക്‌സ് അധ്യാപകനായ വിശ്വജിത് സാന്ദ്രയ്‌ക്കെതിരെയാണ് കുട്ടിയുടെ മാതാവ് പരാതി നല്‍കിയിരിക്കുന്നത്. തിങ്കളാഴ്‌ച വൈകീട്ട് 3.30തോടെയാണത്രേ അധ്യാപകന്‍ പെണ്‍കുട്ടിയെ ഫിസിക്‌സ് ലാബിലേയ്‌ക്ക് വിളിപ്പിച്ചത്. ഉള്ളിലെത്തിയ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ അപമാനിച്ചു.
സംഭവത്തെത്തുടര്‍ന്ന് ഭയചകിതയായ പെണ്‍കുട്ടി ക്ലാസ് ടീച്ചറോടും അമ്മയോടും സംഭവത്തെക്കുറിച്ച് പറഞ്ഞു. ഏറെക്കാലമായി കുട്ടികള്‍ക്ക് ഇയാള്‍ ക്ലാസ്സെടുത്തുവരുകയാണ്. ഇതിനിടെ പലതവണ ഇത്തരം പ്രവൃത്തികള്‍ ഇയാളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടത്രേ. എന്നാല്‍ കുട്ടി ഭയം കൊണ്ട് ഒന്നും പുറത്തുപറഞ്ഞില്ല- പരാതിയില്‍ പറയുന്നു. അപമാനിക്കപ്പെട്ട കുട്ടിയുടെ ഇളയ സഹോദരിയും ഇതേ സ്‌കൂളിലാണ് പഠിയ്‌ക്കുന്നത്.
വാര്‍ത്ത പടര്‍ന്നതിനെത്തുടര്‍ന്ന് കുട്ടികള്‍ ആധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യാപകനെ ഖരാവോ ചെയ്‌തു. വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തുകയും ക്ലാസ്സുകള്‍ ബഹിഷ്‌കരിക്കുകയും ചെയ്‌തിട്ടുണ്ട്. സ്‌കൂളിലെ നില വഷളായതിനെത്തുടര്‍ന്ന് അധികൃതര്‍ പൊലീസ് സഹായം തേടി.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയശേഷം അധ്യാപകനെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞ്‌് പൊലീസും അധികൃതരും പ്രക്ഷോഭം സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളെ ശാന്തരാക്കി. ആരോപണവിധേയനായ അധ്യാപകന്‍ സംഭവത്തോട് ഇതേവരെ പ്രതികരിച്ചിട്ടില്ല.
സംഭവത്തില്‍ ഭയന്ന വിദ്യാര്‍ത്ഥിനി ഇപ്പോള്‍ ഡോക്ടറുടെ നിരീക്ഷണത്തിലാണ്. സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കിയാല്‍ അന്വേഷിക്കാന്‍ തയ്യാറാണെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications