ഇന്ദിരയുടെ പ്രേതം സോണിയയെ പിടികൂടിയോ?: സുധാകരന്
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ഇന്ദിരാഗാന്ധിയുടെ പ്രേതം സോണിയ ഗാന്ധിയെ പിടികൂടിയിട്ടുണ്ടെങ്കില്‍ കേരള ജനത അതിനെ ഒഴിപ്പിക്കുമെന്ന് മന്ത്രി ജി സുധാകരന്.
ഇന്ദിരയുടെ പ്രേതം കൂടി മട്ടിലാണ് സോണിയ കേരളത്തില്‍ സംസാരിച്ചത്. ഭീഷണിയുടെ സ്വരത്തില്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് ജനപിന്തുണ കിട്ടില്ല. സോണിയയ്ക്ക് ഇടതു സര്‍ക്കാറിനെക്കുറിച്ച് എന്തും പറയാം. സോണിയ വിമര്‍ശനത്തിന് അതീതയാണെന്ന മട്ടിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം സ്വീകാര്യമമല്ല.
എന്റെ മൂന്നുവകുപ്പുകളിലും വളരെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് യുഡിഎഫുകാര്‍പോലും സമ്മേളന വേദിയില്‍ സമ്മതിക്കുമ്പോള്‍ ഞാന്‍ കുളം കലക്കുകയാണെന്ന് ഹസ്സന് പറഞ്ഞാല്‍ അത് വിലപ്പോകില്ല.
എംഎം ഹസ്സന് മന്ത്രിയായിരുന്നപ്പോഴാണ് പരിപൂര്ണ്ണന് കമ്മീഷന് പറഞ്ഞ എല്ലാ അഴിമതികളും ദേവസ്വങ്ങളില്‍ നടന്നത്. സ്വന്തം മുന്നണിയിലെ രണ്ടംഗങ്ങള്‍ ദേവസ്വങ്ങളില്നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെപ്പോലും ഇടതുപക്ഷ സര്‍ക്കാര്‍ അംഗീകരിക്കാതിരിക്കുന്നത് യുഡിഎഫുകാര്‍ പാഠമാക്കേണ്ടതാണ്.
രാഷ്ട്രീയ ഭാഷകളുടെ കാര്യത്തില്‍ എം.വി രാഘവനും ആര്. ബാലകൃഷ്ണപ്പിള്ളയുമാണ് യുഡിഎഫിന്റെ ബ്രാന്റ് അംബാസഡര്‍മാര്‍. കാര്യം പറയുമ്പോള്‍ തിരിച്ച് ഭീഷണിപ്പെടുത്തുന്ന സ്വഭാവം കയ്യില്‍വച്ചാല്‍ മതി- മന്ത്രി നിര്‍ദ്ദേശിച്ചു.
കാസര്‍ക്കോട്ട് ഞാന്‍ നടത്തിയ പ്രസ്താവനകള്‍ക്കെതിരെ ഭീഷണിയുടെ സ്വരത്തില്‍ വരുന്ന പ്രതികരണങ്ങള്‍ക്ക് ജനപിന്തുണ കിട്ടില്ല. കേരളത്തില്‍ യുഡിഎഫ് ജനങ്ങളെ നയിക്കുകയല്ല നശിപ്പിക്കുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അധികാരത്തില്‍ കയറാനുള്ള അത്യാര്‍ത്തി മാത്രമാണുള്ളത്. - അദ്ദേഹം ആരോപിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications