സ്മാരകത്തില്‍ മൂത്രമൊഴിച്ചതിന് 5 ദിവസം ജിയില്‍ ശിക്ഷ
ലണ്ടന്‍: സ്വാതന്ത്ര്യ സമര സ്‌മാരക മന്ദിരത്തിന് മേല്‍ മൂത്രമൊഴിച്ച ബ്രിട്ടീഷുകാരനെ അഞ്ചു ദിവസത്തെ ജിയില്‍ ശിക്ഷയ്‌ക്ക് വിധിച്ചു.
ലാറ്റ്‌വിയയിലെ സ്വാതന്ത്ര്യ സ്‌മാരകത്തിലാണത്രേ ഇയാള്‍ മൂത്രമൊഴിച്ചത്. കെട്ടിടത്തിന് കേടുവരുത്തുകയോ കെട്ടിടത്തെ അപമാനിക്കുകയോ ചെയ്യുന്ന എന്തു പ്രവൃത്തി ജനങ്ങളില്‍ നിന്നുണ്ടായാലും അവര്‍ക്ക് ശിക്ഷവിധിയ്‌ക്കുകയോ പിഴയിടുകയോ ചെയ്യാന്‍ നിയമമുണ്ട്.
കെട്ടിടത്തില്‍ മൂത്രമൊഴിക്കുമ്പോഴാണ് ജയില്‍ ശിക്ഷ വിധിക്കപ്പെട്ടയാള്‍ പിടിയിലായത്. തുടര്‍ന്ന് ഇവിടത്തെ കോടതിയാണ് ഇയാളെ അഞ്ചു ദവിസം ജയിലിലടക്കാന്‍ വിധിച്ചത്. കുറ്റം നിഷേധിച്ചിട്ടുണ്ടെങ്കിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
1935ല്‍ നിര്‍മ്മിച്ച ഈ മന്ദിരത്തിന് 42 മീറ്റര്‍ ഉയരമുണ്ട്. വിദേശ ഭരണത്തില്‍ നിന്നും ബാല്‍ടിക് സ്‌റ്റേറ്റുകള്‍ മുക്തമായതിന്റെ ഓര്‍മ്മയ്‌ക്കായാണ് ഈ കെട്ടിയം പണിതുയര്‍ത്തിയത്.












Click it and Unblock the Notifications